'ഇതൊക്കെ നമ്മൾ പണ്ടേ...'; പതിവുപോലെ ആപ്പിളിനെ ട്രോളി സാംസങ്​

ആപ്പിൾ അവരുടെ പുതിയ സ്​മാർട്ട്​ഫോൺ സീരീസുമായെത്തു​േമ്പാഴെല്ലാം അവരെ കളിയാക്കാൻ കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുന്ന കമ്പനിയാണ്​ സാംസങ്​. സമൂഹ മാധ്യമങ്ങളിലും തങ്ങളുടെ പരസ്യങ്ങളിലുമായാണ്​ ദക്ഷിണ കൊറിയൻ ടെക്​ ഭീമൻ ആപ്പിളിനെയും ഐഫോണിനെയും പരോക്ഷമായി ട്രോളാറുള്ളത്​. ടെക്​ലോകത്ത്​ ഇപ്പോൾ ഏറ്റവും വലിയ ചർച്ചാ വിഷയമായ ഐഫോണ്‍ 13 സീരീസിനെയും സാംസങ്​ വെറുതെ വിട്ടിട്ടില്ല.

ആപ്പിൾ ഐഫോണ്‍ 13 സീരീസിലെ പ്രോ വകഭേദങ്ങളിൽ കൊണ്ടുവന്നതായി എടുത്തുപറയുന്ന 120 ഹെട്‌സ് റിഫ്രഷ് റേറ്റുള്ള പ്രോ മോഷൻ ഡിസ്‌പ്ലേയെ ആണ്​​​ സാംസങ്ങ്​ ട്രോളിയിരിക്കുന്നത്​. ഐഫോണ്‍ ആരാധകരെ ആവേശം കൊള്ളിച്ച പുതിയ സവിശേഷതയെ ട്വിറ്ററിലൂടെയായിരുന്നു സാംസങ്​ കളിയാക്കിയത്​. 'തങ്ങള്‍ ഫോണുകളെ 120ഹെട്‌സില്‍ റിഫ്രഷു ചെയ്യാന്‍ തുടങ്ങിയിട്ട് നാളേറെയായി' എന്നായിരുന്നു ഒൗദ്യോഗിക അക്കൗണ്ടിൽ കമ്പനി ട്വീറ്റ് ചെയ്തത്.

ഗ്യാലക്​സി z ഫോൾഡി​െൻറയും z ഫ്ലിപ്പ്​ 3യുടെയും ചിത്രങ്ങൾ പങ്കുവെച്ച്​, ആപ്പിളിനെ ലക്ഷ്യമിട്ടുള്ള​ മറ്റൊരു ട്വീറ്റുകൂടി സാംസങ്​ പങ്കുവെച്ചിരുന്നു. 'എപ്പോഴും ഒരുപോലെയിരിക്കുന്നതിനെ കുറിച്ച്​ ചിലതൊക്കെ പറയേണ്ടതുണ്ട്​.. ഞങ്ങൾ എല്ലായ്​പ്പോഴും വേറിട്ടുനിൽക്കാൻ താൽപര്യപ്പെടുന്നു...' -എന്നായിരുന്നു അതിന്​ കമ്പനി നൽകിയ അടിക്കുറിപ്പ്​. ഗാലക്‌സി എസ് 20 എന്ന ഫ്ലാഗ്​ഷിപ്പ്​ ഫോണിലൂടെ കഴിഞ്ഞ വർഷം മാർച്ചിൽ തന്നെ സാംസങ് അതി​െൻറ സ്മാർട്ട്‌ഫോണുകളിൽ 120 ഹെർട്സ് ഡിസ്പ്ലേ റിഫ്രഷ് റേറ്റ്​ അവതരിപ്പിച്ചിരുന്നു.

ഏതാനും ദിവസങ്ങൾക്ക്​ മുമ്പ്​ ഗൂഗ്​ളും ആപ്പിളിനെയും ഐഫോണിനെയും കളിയാക്കി രംഗത്തെത്തിയിരുന്നു. പിക്​സൽ 5എ എന്ന സ്​മാർട്ട്​ഫോണി​െൻറ പരസ്യത്തിലായിരുന്നു ഗൂഗ്​ൾ പരോക്ഷമായി ആപ്പിളിനെ കൊട്ടിയത്​. പരസ്യത്തിൽ പിക്​സൽ 5എ സ്​മാർട്ട്​ഫോണിനേക്കാൾ അതിൽ ഗൂഗ്​ൾ ഉൾകൊള്ളിച്ച ഹെഡ്​ഫോൺ പോർട്ടാണ്​ മുഴച്ചുനിൽക്കുന്നത്​​. ഐഫോണുകളിൽ ഹെഡ്​ഫോൺ ജാക്കുകൾ ഒഴിവാക്കിയതിനെ കളിയാക്കുകയായിരുന്നു കമ്പനി. ആപ്പിളി​െൻറ ചില പരസ്യങ്ങളുടെ പാരഡിപോലെയാണ്​ പിക്​സൽ 5എ-യുടെ പരസ്യമെന്നതും ശ്രദ്ധേയമാണ്​.

കൊട്ടിഘോഷിച്ചെത്തിയ പുതിയ ഐഫോണുകളിലെ പല ഫീച്ചറുകളും ആൻഡ്രോയ്​ഡ്​ ഫോണുകളിൽ നേരത്തെ തന്നെയുള്ളതാണെന്ന്​ പറഞ്ഞ് നെറ്റിസൺസ്​ ആപ്പിളിനെ പരമാവധി ട്രോളുന്നുണ്ട്. അതിനിടെയാണ്​ സാംസങ്ങി​െൻറയും ഗൂഗ്​ളി​െൻറയും പരോക്ഷ ട്രോളുകൾ. 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT