ന്യൂഡൽഹി: വ്യക്തികളുടെ സ്വകാര്യതക്കു മേൽ കടന്നുകയറ്റമെന്ന് ആരോപിക്കപ്പെട്ട പുതിയ ഐ.ടി നിയമം പ്രാബല്യത്തിൽ വന്നിട്ടും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ഇനിയും ഉറപ്പുനൽകാത്ത സാമൂഹിക മാധ്യമ പ്ലാറ്റ്േഫാമുകൾക്ക് താക്കീതുമാമായി കേന്ദ്ര സർക്കാർ. ഉടൻ പ്രതികരണം അറിയിക്കണമെന്നും, ഇന്നു തന്നെയാകാമെങ്കിൽ ആക്കണമെന്നും ആവശ്യപ്പെട്ടാണ് നിർദേശം.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേന്ദ്ര സർക്കാർ പുതിയ ഐ.ടി നിയമം പ്രഖ്യാപിച്ചിരുന്നത്. നടപടികൾ പൂർത്തിയാക്കാൻ കമ്പനികൾക്ക് മൂന്നു മാസം നൽകിയിരുന്നു. അവധി ചൊവ്വാഴ്ച അവസാനിച്ചതിനു പിന്നാലെയാണ് താക്കീത്. ഗൂഗ്ളും ഫേസ്ബുക്കും ചില സ്ഥാപനങ്ങൾ പരമാവധി നിയമപ്രകാരമാക്കാൻ ശ്രദ്ധിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. മറ്റുള്ളവർ ഇതുവരെയും പ്രതികരിച്ചിട്ടില്ല. വാട്സാപ്പ് ഇതിനെതിരെ ഡൽഹി ൈഹക്കോടതിയിൽ പരാതി നൽകുകയും ചെയ്തു.
സർക്കാർ ആവശ്യപ്പെടുന്ന ഉള്ളടക്കങ്ങൾ 36 മണിക്കൂറിനകം എടുത്തുകളയണമെന്നും അവ എവിടെ നിന്നാണെന്ന് കണ്ടെത്താൻ ഇന്ത്യയിൽ തന്നെ പ്രത്യേക ഉേദ്യാഗസ്ഥനെ വെക്കണമെന്നുമാണ് നിർദേശം.
ഈ ഉദ്യോഗസ്ഥനു പുറമെ, ബന്ധപ്പെടാവുന്ന നോഡൽ ഉദ്യോഗസ്ഥൻ, ഇന്ത്യയിലെ കമ്പനിയുടെ വിലാസം, പരാതി പരിഹാര ഉദ്യോഗസ്ഥൻ എന്നിങ്ങനെയുള്ള വിശദാംശങ്ങളും പങ്കുവെക്കണം.
മറ്റുള്ളവരുടെ വിവരങ്ങൾ പരസ്പരം പങ്കുവെക്കാൻ അവസരം നൽകുന്ന വലിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് നിയമം പാലിച്ചില്ലെങ്കിൽ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം നടപടികൾ നേരിടേണ്ടിവരുമെന്നാണ് ഭീഷണി. ഇതോടെ, സമൂഹ മാധ്യമങ്ങളും രാജ്യത്തെ മറ്റു പ്രസിദ്ധീകരണങ്ങൾ പോലെ നടപടിയുടെ മുനമ്പിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.