സിഗ്​നൽ ആപിലെ സാ​ങ്കേതിക തകരാർ പരിഹരിച്ചു

പ്രമുഖ ​ക്രോസ്​ മെസേജിങ്​ ആപായ സിഗ്​നലിലെ സാ​ങ്കേതിക തകരാർ പരിഹരിച്ചു. ജനുവരി 15നാണ്​ ആഗോളതലത്തിൽ സിഗ്​നലിൽ പ്രശ്​നം കണ്ടെത്തിയത്​. വാട്​സ്​ആപ്​ സ്വകാര്യത സംബന്ധിച്ച പ്രശ്​നങ്ങൾ കാരണം സിഗ്​നലിന്‍റെ ഉപയോക്​താക്കളുടെ എണ്ണം വലിയ രീതിയിൽ വർധിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ സാ​ങ്കേതിക തകരാർ ഉണ്ടായത്​.

തകരാർ പരിഹരിച്ച വിവരം ട്വിറ്ററിലൂടെ സിഗ്​നൽ അറിയിച്ചു. സിഗ്​നൽ തെരഞ്ഞെടുത്ത ലക്ഷക്കണിക്ക്​ ആളുകൾക്ക്​ നന്ദി പറയുന്നതായും കമ്പനി വ്യക്​തമാക്കി. വെള്ളിയാഴ്ചയാണ്​ സിഗ്​നലിൽ ആദ്യമായി സാ​ങ്കേതിക തകരാർ ഉണ്ടായത്​.

ആപിലേക്ക്​ കണക്​ട് ചെയ്യാനും ലോഗ്​ ഇൻ നടത്താനും സാധിച്ചിരുന്നില്ല. ഐഫോണിന്‍റെ ഐ.ഒ.എസ്​ പ്ലാറ്റ്​ഫോമിൽ മാത്രമാണ്​ മെസേജുകൾ കൈമാറാൻ സാധിച്ചിരുന്നത്​. മറ്റ്​ പ്ലാറ്റ്​ഫോമുകളിൽ പ്രശ്​നങ്ങൾ കണ്ടെത്തിയിരുന്നു.

Tags:    
News Summary - Signal messaging app back online after facing technical glitch for over a day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT