10,000 രൂപയിൽ കൂടുതൽ വിലയുള്ള 4G ഫോണുകൾ നിർമ്മിക്കുന്നത് ക്രമേണ നിർത്തി 5G സാങ്കേതികവിദ്യയിലേക്ക് മാറുമെന്ന് മൊബൈൽ ഫോൺ വ്യവസായ പ്രതിനിധികൾ. ബുധനാഴ്ച മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് അവർ ഇക്കാര്യം ഉറപ്പുനൽകിയത്. 10,000 രൂപക്ക് മുകളിലേക്ക് ഇനിയങ്ങോട്ട് 5ജി ഫോണുകൾ മാത്രം നിർമിക്കാനാണ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളുടെ പദ്ധതി.
ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിലെയും ടെലികോം വകുപ്പിലെയും ഉദ്യോഗസ്ഥരും സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളും മൊബൈല്‍ ഓപ്പറേറ്റര്‍മാരുമാണ് യോഗത്തിൽ പങ്കെടുത്തത്. 5G സേവനങ്ങളിലേക്ക് മാറാൻ മൂന്ന് മാസത്തെ സമയപരിധിയാണ് ഉദ്യോഗസ്ഥർ നൽകിയിട്ടുള്ളത്. മൊബൈല്‍ ഓപ്പറേറ്റര്‍മാരുമായി സഹകരിക്കാനും സ്മാർട്ട്ഫോൺ നിർമാണ കമ്പനികൾ ധാരണയായിട്ടുണ്ട്.
75 കോടിയോളം ആളുകളാണ് ഇന്ത്യയിൽ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്. അതില്‍ 10 കോടിയാളുകളുടെ കൈയ്യിൽ നിലവില്‍ 5ജി പിന്തുണയുള്ള ഫോണുകളുണ്ട്. 35 കോടിപേര്‍ 3ജി, 4ജി സേവനങ്ങളുള്ള ഫോണാണ് ഉപയോഗിക്കുന്നത്. അവരെയും പെട്ടന്ന് 5ജി സേവനങ്ങള്‍ക്ക് കീഴിലെത്തിക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.