ഗൂഗിളിന്റെ മുന്നറിയിപ്പ്; ‘ഞങ്ങൾക്കെതിരായ വിധി, ഇന്ത്യയിൽ ഫോണുകളുടെ വില വർധനക്ക് കാരണമാകും’

കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) ഏറ്റവും പുതിയ വിധി ഇന്ത്യയിൽ സ്മാർട്ട്ഫോണുകളുടെ വില വർധിക്കുന്നതിന് കാരണമാകുമെന്ന മുന്നറിയിപ്പുമായി ഗൂഗിൾ. വിധി, ​ഫോൺ ഉപയോഗിക്കുന്നവരുടെ സുരക്ഷക്ക് ഭീഷണിയാകുന്നതിനെ കുറിച്ചും അവർ മുന്നറിയിപ്പ് നൽകി. പ്ലേസ്റ്റോറിന് പകരം ആപ്പുകൾ മറ്റ് മാർഗങ്ങളിലൂടെ ഡൗൺലോഡ് ചെയ്യുന്നത് ഇന്ത്യൻ ഉപയോക്താക്കൾ സൈബർ ആക്രമണങ്ങൾക്ക് വിധേയരാകാൻ കാരണമാകുമെന്നും ആപ്പുകളുടെ സൈഡ് ലോഡിങ് അവരുടെ സ്വകാര്യതയെ ബാധിക്കുമെന്നും ടെക് ഭീമൻ പറഞ്ഞു.

ആൻഡ്രോയ്ഡ് - പ്ലേ സ്റ്റോർ നയങ്ങളുമായി ബന്ധപ്പെട്ട് വി​പ​ണി​യി​ലെ ആ​ധി​പ​ത്യം ദു​രു​പ​യോ​ഗി​ച്ച​തി​ന് 2022-ൽ വ്യത്യസ്ത ഓർഡറുകളിലൂടെ സിസിഐ ഗൂഗിളിന് 2273 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിൽ ആൻഡ്രോയിഡ് മൊബൈൽ ഡിവൈസ് ഇക്കോസിസ്റ്റത്തിലെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തതിന് 1337 കോടി രൂപയായിരുന്നു പിഴ ചുമത്തിയത്. സ്മാർട്ട്ഫോണുകളിൽ തങ്ങളുടെ ആപ്പുകൾ പ്രീ-ഇൻസ്റ്റാൾ ചെയ്യാനായി ഗൂഗിൾ വിവിധ ബ്രാൻഡുകളുമായി ഏകപക്ഷീയമായ കാരാറുകളിൽ ഏർപ്പെട്ടതായി സി.സി.ഐ അന്ന് ആരോപിച്ചിരുന്നു.

സി.സി.ഐയുടെ ഈ ന​ട​പ​ടി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ഗൂ​ഗ്ളി​ന്റെ ആ​വ​ശ്യം ക​മ്പ​നി ലോ ​അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ൽ തള്ളുകയും പി​ഴ തു​ക​യു​ടെ 10 ശ​ത​മാ​നം ഗൂ​ഗ്ൾ കെട്ടിവെക്കണമെന്ന് നി​ർ​ദേ​ശി​ക്കുകയും ചെയ്തിരുന്നു. എന്നാൽ, ട്രൈ​ബ്യൂ​ണ​ൽ വിധിക്കെതിരായ ഗൂഗിളിന്റെ അപ്പീൽ കേൾക്കാൻ സുപ്രീം കോടതി സമ്മതിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഗൂഗിൾ പുതിയ മുന്നറിയിപ്പുമായി എത്തിയത്.

രണ്ട് വിധികളിലെയും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) നിർദ്ദേശങ്ങൾ ഇന്ത്യയിൽ സ്മാർട്ട്ഫോണുകളുടെ വില വർധിക്കുന്നതിന് ഇടയാക്കുമെന്ന് ഗൂഗിൾ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. കൂടാതെ ഇന്ത്യയിലെ ആൻഡ്രോയിഡിന്റെ വളർച്ചയെ അത് തടസ്സപ്പെടുത്തുമെന്നും കമ്പനി പറയുന്നു. 2008 ൽ ആദ്യമായി ആൻഡ്രോയിഡ് അവതരിപ്പിച്ചപ്പോൾ സ്‌മാർട് ഫോണുകൾ ഏറെ ചെലവേറിയതായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിർമാതാക്കൾക്ക് സ്മാർട് ഫോണുകൾ മിതമായ നിരക്കിൽ പുറത്തിറക്കാൻ സാധിച്ചിട്ടുണ്ടെന്നും ഗൂഗിൾ ചൂണ്ടിക്കാട്ടി. സിസിഐയുടെ ഉത്തരവ് രാജ്യത്ത് ഡിജിറ്റൽ സംവിധാനങ്ങൾ വ്യാപകമാക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാണെന്നും അമേരിക്കൻ ടെക് ഭീമൻ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Smartphones will become costlier for Indians: Google on CCI's antitrust order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.