ന്യൂഡൽഹി: സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന്റെ പ്രവർത്തനം വ്യാഴാഴ്ച ഒരു മണിക്കൂർ തടസ്സപ്പെട്ടു. രാവിലെ 11 മുതൽ ഒരു മണിക്കൂറോളമാണ് പോസ്റ്റുകൾ ലഭ്യമല്ലാതായതെന്ന് ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ മുടക്കം സംബന്ധിച്ച് വിവരം നൽകുന്ന ഡൗൺഡിറ്റക്ടർ ഡോട്ട് കോം വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.
വെബ്സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും ലോഗിൻ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലും ട്വീറ്റുകൾക്കു പകരമായി ‘വെൽകം ടു യുവർ ടൈംലൈൻ’ എന്നാണ് കണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 64 ശതമാനം ഉപയോക്താക്കൾ എക്സ് ആപ്പിലൂടെയും 29 ശതമാനം പേർ വെബ്സൈറ്റിലൂടെയും പരാതി സമർപ്പിച്ചു.
തകരാർ പരിഹരിച്ചെങ്കിലും വ്യാഴാഴ്ച വൈകീട്ടുവരെ കമ്പനി ഇതുസംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല. കഴിഞ്ഞ മാർച്ചിലും ജൂലൈയിലും സമാനമായ തകരാര്‍ എക്സ് നേരിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.