ദക്ഷിണ കൊറിയൻ ടെക്‌നോളജി ഭീമനായ സാംസങ്ങിന് ഇന്ത്യയിൽ നിന്നും 1000ത്തിലധികം എൻജിനീയർമാരെ ആവശ്യമുണ്ട്. ബംഗളൂരുവിലും ഡൽഹിയിലും നോയിഡിയിലുമുള്ള ആർ&ഡി സെന്‍ററുകളിലേക്കാണ് കമ്പനി ഇൗ വർഷം അത്രയും എൻജിനീയർമാരെ നിയമിക്കുന്നത്.
അതേസമയം, രാജ്യത്തെ വിവിധ ഐ.ഐ.ടികളിൽ നിന്നായിരിക്കും അതിലെ നാലിലൊന്ന് എൻജിനീയർമാരെയും തിരഞ്ഞെടുക്കുക. അവശേഷിക്കുന്നവരെ മറ്റുള്ള ടയർ-വൺ കോളജുകളിൽ നിന്നും റിക്രൂട്ട് ചെയ്യുമെന്നും സാംസങ് ഇന്ത്യയുടെ വൈസ് പ്രസിഡന്‍റും എച്ച്.ആർ തലവനുമായ സമീർ വാധവാൻ പറഞ്ഞു.
കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രിക്കൽ എൻജിനീയറിംഗ്, മാത്തമാറ്റിക്‌സ് ആൻഡ് കമ്പ്യൂട്ടിംഗ്, ഇൻസ്ട്രുമെന്റേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ നിയമിക്കാൻ സാംസങ് പദ്ധതിയിടുന്നു. മികച്ച ശമ്പളവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.