ന്യൂഡല്‍ഹി: അടുത്ത വർഷം മാർച്ചിൽ നടക്കാനിരിക്കുന്ന സ്പെക്ട്രം ലേലത്തിെൻറ നടപടിക്രമങ്ങൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതായി ടെലികോം മന്ത്രി രവിശങ്കർ പ്രസാദ്. 3.92 ലക്ഷം കോടി രൂപയുടെ സ്‌പെക്ട്രം ലേലം ചെയ്യാനാണ് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. 2,251.25 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം ലേലത്തിനുള്ള അപേക്ഷ ഈ മാസം ക്ഷണിക്കുമെന്നും ലേലം മാര്‍ച്ചില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.
700 മെഗാഹെർട്‌സ്, 800 മെഗാഹെർട്‌സ്, 900 മെഗാഹെർട്‌സ്, 1800 മെഗാഹെർട്‌സ്, 2100 മെഗാഹെർട്‌സ്, 2300 മെഗാഹെർട്‌സ്, 2500 മെഗാഹെർട്‌സ് ബാൻഡുകളിൽ സ്പെക്ട്രം ലേലം ചെയ്യും. അവയിൽ ചിലത് 4ജി സേവനങ്ങൾക്കും ഉപയോഗിക്കാനാകും. എന്നാല്‍, 5 ജി സേവനത്തിനായുള്ള സ്പെക്ട്രം (3300 3600 മെഗാഹെർട്‌സ്) ലേലം ചെയ്യില്ല.
5 ജിക്ക് വേണ്ടത് ഉള്‍പ്പെടെ മൊത്തം 5.22 ലക്ഷം കോടിയുടെ സ്‌പെക്ട്രം ലേലത്തിനായിരുന്നു കഴിഞ്ഞ മേയില്‍ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് കമ്മിഷന്‍ അനുമതി നല്‍കിയത്. എന്നാല്‍, 5ജിക്കായി ടെലികോം വകുപ്പ് നിര്‍ണയിച്ച സ്‌പെക്ട്രത്തിന്റെ ഒരു ഭാഗം നാവിക സേന ഉപയോഗിക്കുന്നു. 5 ജി സ്‌പെക്ട്രത്തിന്റെ അടിസ്ഥാന വില താഴ്ത്തണമെന്ന് ടെലികോം കമ്പനികളും ആവശ്യപ്പെട്ടിരുന്നു. നേരത്തെ 2016ലാണ് സ്‌പെക്ട്രം ലേലം ചെയ്തത്. അന്നത്തെ ചട്ടങ്ങളാണ് ഇത്തണവയും ബാധകമെന്ന് മന്ത്രി പറഞ്ഞു. ലേലത്തുകയ്ക്കു പുറമെ, കമ്പനികള്‍ വാര്‍ഷിക വരുമാനത്തിന്റെ 3% സര്‍ക്കാരിനു നല്‍കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.