അമേരിക്കൻ ടെക് ഭീമൻ മെറ്റയുടെ കീഴിലുള്ള സന്ദേശമയക്കൽ ആപ്പായ വാട്സ്ആപ്പിനെതിരെ തുറന്നടിച്ച് ടെലഗ്രാം സ്ഥാപകൻ പാവെൽ ദുറോവ്. 'നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ വാട്സ്ആപ്പ് ഒഴികെയുള്ള മറ്റേതെങ്കിലും മെസ്സേജിങ് ആപ്പ് ഉപയോഗിക്കാനാ'ണ് അദ്ദേഹം ഉപദേശിക്കുന്നത്. 13 വർഷമായി ഒരു നിരീക്ഷണ ഉപകരണമായാണ് വാട്സ്ആപ്പ് പ്രവർത്തിക്കുന്നതെന്നും ദുറോവ് ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞയാഴ്ച വാട്ട്‌സ്ആപ്പ് വെളിപ്പെടുത്തിയ സുരക്ഷാ പ്രശ്‌നം ഉദ്ധരിച്ചുകൊണ്ടാണ് പാവെൽ ദുറോവിന്റെ പ്രതികരണം. വാട്സ്ആപ്പ് യൂസറുടെ നമ്പറിലേക്ക് മാൽവെയറടങ്ങിയ വീഡിയോ അയച്ച് ഒരു ഹാക്കർ ഫോൺ ഹൈജാക്ക് ചെയ്ത സംഭവമായിരുന്നു...
അമേരിക്കൻ ടെക് ഭീമൻ മെറ്റയുടെ കീഴിലുള്ള സന്ദേശമയക്കൽ ആപ്പായ വാട്സ്ആപ്പിനെതിരെ തുറന്നടിച്ച് ടെലഗ്രാം സ്ഥാപകൻ പാവെൽ ദുറോവ്. 'നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ വാട്സ്ആപ്പ് ഒഴികെയുള്ള മറ്റേതെങ്കിലും മെസ്സേജിങ് ആപ്പ് ഉപയോഗിക്കാനാ'ണ് അദ്ദേഹം ഉപദേശിക്കുന്നത്. 13 വർഷമായി ഒരു നിരീക്ഷണ ഉപകരണമായാണ് വാട്സ്ആപ്പ് പ്രവർത്തിക്കുന്നതെന്നും ദുറോവ് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞയാഴ്ച വാട്ട്‌സ്ആപ്പ് വെളിപ്പെടുത്തിയ സുരക്ഷാ പ്രശ്‌നം ഉദ്ധരിച്ചുകൊണ്ടാണ് പാവെൽ ദുറോവിന്റെ പ്രതികരണം. വാട്സ്ആപ്പ് യൂസറുടെ നമ്പറിലേക്ക് മാൽവെയറടങ്ങിയ വീഡിയോ അയച്ച് ഒരു ഹാക്കർ ഫോൺ ഹൈജാക്ക് ചെയ്ത സംഭവമായിരുന്നു അദ്ദേഹം എടുത്തുപറഞ്ഞത്. "വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഫോണുകളുടെ നിയന്ത്രണം ഹാക്കർമാർ പൂർണ്ണമായും കൈയ്യടക്കും," - പാവെൽ ദുറോവ് അവകാശപ്പെട്ടു.
"ഉപയോക്താക്കളുടെ ഫോണുകളിലുള്ള എല്ലാത്തിനും ഭീഷണിയാകുന്ന തരത്തിലുള്ള വാട്സ്ആപ്പിലെ ചില പ്രശ്‌നങ്ങളെക്കുറിച്ച് ഓരോ വർഷവും നാം കേട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങൾ ഭൂമിയിലെ ഏറ്റവും ധനികനായ വ്യക്തിയാണെങ്കിൽ പോലും ഫോണിൽ വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഫോണിലെ എല്ലാ ആപ്പുകളിൽ നിന്നുമുള്ള എല്ലാ ഡാറ്റയിലേക്കും ഹാക്കർക്ക് പ്രവേശിക്കാൻ കഴിയും''. -ടെലഗ്രാം തലവൻ പറയുന്നു.
ഗവൺമെന്റുകളെയും നിയമ നിർവ്വഹണ ഏജൻസികളെയും ഹാക്കർമാരെയും ആപ്പിലെ എൻക്രിപ്ഷനും മറ്റ് സുരക്ഷാ നടപടികളും മറികടക്കാൻ വാട്സ്ആപ്പ് അനുവദിക്കുന്നതിനായും റഷ്യൻ ടെക് ബില്യണയർ ആരോപിച്ചു. അതേസമയം, ടെലഗ്രാമിലേക്ക് മാറാൻ ആളുകളെ പ്രേരിപ്പിക്കുകയല്ല താനെന്നും ടെലഗ്രാമിന് ഈ രീതിയിലുള്ള പ്രമോഷന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെലഗ്രാമിന് 700 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ട്, പ്രതിദിനം ഏകദേശം രണ്ട് ദശലക്ഷം ഉപയോക്താക്കളുടെ സ്ഥിരമായ വളർച്ചയുണ്ട്. എന്നാൽ, ലോകമെമ്പാടുമായി 200 കോടിയിലേറെ ഉപയോക്താക്കളുണ്ട് വാട്സ്ആപ്പിന്. നിലവിൽ ലോകത്തെ ഏറ്റവും യൂസർമാരുള്ള മെസ്സേജിങ് ആപ്പും വാട്സ്ആപ്പാണ്. ചൈനയുടെ വിചാറ്റാണ് രണ്ടാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.