5.3 കോടിയോളം വരുന്ന തങ്ങളുടെ വരിക്കാരെ ബാധിച്ച വിവരച്ചോർച്ചയിൽ മാപ്പ് ചോദിച്ച് പ്രമുഖ അന്താരാഷ്ട്ര ടെലികോം കമ്പനിയായ ടി-മൊബൈലിെൻറ സി.ഇ.ഒ മൈക് സിവെർട്ട്. ദിവസങ്ങൾക്ക് മുമ്പ് നടന്ന ഹാക്കിങ്ങിലാണ് സൈബർ കുറ്റവാളികൾ 53 ദശലക്ഷം ടി-മൊബൈൽ വരിക്കാരുടെ സ്വകാര്യം വിവരങ്ങൾ ചോർത്തിയത്. ഹാക്കിങ്ങിനെ തുടർന്ന് കമ്പനി ആന്തരികമായി നടത്തിയ അന്വേഷണം പൂർത്തിയായതായും വിവരച്ചോർച്ച നടന്നത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'വിവരച്ചോർച്ച തടയുന്നതിൽ നമ്മൾ പരാജയപ്പെട്ടു എന്നുള്ളതാണ് ഇൗ സംഭവത്തിലെ ഏറ്റവും കഠിനമായ ഭാഗങ്ങളിലൊന്ന്. ടീം മജന്തയിലെ എല്ലാവർക്കും വേണ്ടി ഞാൻ അതിൽ അതീവമായ ഖേദം രേഖപ്പെടുത്തുന്നു.' - സിവെർട്ട് പറഞ്ഞു. ജർമനി, അമേരിക്ക, നെതർലൻഡ്സ്, ചെക്ക് റിപബ്ലിക്, തുടങ്ങിയ രാജ്യങ്ങളിൽ സേവനം നടത്തുന്ന ടെലികോം കമ്പനിയാണ് ടി-മൊബൈൽ.
'ടി-മൊബൈൽ പോലുള്ള സംവിധാനങ്ങൾ ചൂഷണം ചെയ്യാനും ആക്രമിക്കാനും ചില ദുഷ്ട ശക്തികൾ അനന്തമായി പ്രവർത്തിക്കുന്നുണ്ട്..., കമ്പനി അവരെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്ക് അനുസൃതമായി ഉയരാൻ സാധിച്ചില്ല. എന്നാൽ, ഞങ്ങളിൽ നിങ്ങൾക്കുണ്ടായിരുന്ന വിശ്വാസത്തെ പുനർനിർമ്മിക്കാനായി കമ്പനിയുടെ സുരക്ഷാ പരിശ്രമങ്ങൾ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോവുന്നതിൽ ഞങ്ങൾ പൂർണ്ണമായി പ്രതിജ്ഞാബദ്ധരാണ്," -സിവെർട്ട് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.