പാട്ടുകൾ അടിച്ചുമാറ്റുന്നു; റൊപോ​സൊക്കെതിരെ കേസ്​ കൊടുത്ത്​ ടി-സീരീസ്​

ടിക്​ടോകിന്​ പകരക്കാരനായി ഇന്ത്യൻ കമ്പനിയെന്ന ലേബലിൽ എത്തിയ ഷോട്ട്​ വിഡിയോ ആപ്പ്​ റൊപോ​സൊക്കെതിരെ കേസ്​ ഫയൽ ചെയ്​ത്​ ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിക്​ റെക്കോർഡ്​ ലേബലും സിനിമാ നിർമാണ കമ്പനിയുമായി ടി-സീരീസ്​. പകർപ്പാവകാശ ലംഘനത്തി​െൻറ പേരിലാണ് ഡൽഹി ഹൈകോടതിയിൽ​ കേസ്​ കൊടുത്തിരിക്കുന്നത്​.

റൊപോ​സൊ ആപ്പ്​ തങ്ങളുടെ മ്യൂസിക്​ നിയമ വിരുദ്ധമായി അവരുടെ ലൈബ്രറിയിൽ ഉൾപ്പെടുത്തുകയും യൂസർമാർക്ക്​ ടി-സീരീസി​െൻറ ഉള്ളടക്കം ആപ്പിൽ അപ്​ലോഡ്​ ചെയ്​താൽ പണം നൽകുകയും ചെയ്യുകയാണെന്നും ടി-സീരീസ്​ പ്രസിഡൻറ്​ നീരജ്​ കല്യാൺ പറഞ്ഞതായി എകണോമിക്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു.

ഉപയോക്​താക്കളുടെ ഫോണുകളിലുള്ള പാട്ടുകൾ റൊപോ​സൊ അവരുടെ സംഗീത ഉള്ളടക്കം വർധിപ്പിക്കാനായി ഉപയോഗിക്കുകയാണെന്നാണ്​ റിപ്പോർട്ട്​. ടി-സീരീസിന്​ അവകാശമുള്ള പാട്ടുകളും പശ്ചാത്തല സംഗീതങ്ങളും അവരുടെ സമ്മതമില്ലാതെയാണ്​ റൊപോ​സൊ ഉപയോഗിക്കുന്നതെന്നും ടി-സീരീസ്​ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ടി-സീരീസി​െൻറ പാട്ടുകൾ ഉപയോഗിച്ച്​ വിഡിയോ പരസ്യങ്ങളും മത്സരങ്ങളും ആപ്പിനുള്ളിലുള്ള ഫിൽട്ടറുകൾ, എഫക്​ടുകൾ എന്നിവയും നിർമിക്കുന്നതായും പരാതിയുയർന്നിട്ടുണ്ട്​.

ടൈഗർ ഗ്ലോബൽ, ബെർട്ടിൽസ്​മാൻ പോലുള്ള വമ്പൻ ആഗോള ഭീമൻമാരുടെ പിന്തുണയോടെ ​പ്രവർത്തിക്കുന്ന ഒരു കമ്പനി, നിയമങ്ങളെ കുറിച്ച്​ ബോധവാൻമാരാകാണമെന്നും ടി-സീരീസ്​ തലവൻ കൂട്ടിച്ചേർത്തു. എത്രയും പെട്ടന്ന്​ തങ്ങളുടെ പാട്ടുകൾ ആപ്പിൽ നിന്നും നീക്കണമെന്നും നിയമപരമായി പാട്ടുകൾ ലഭിക്കണമെങ്കിൽ ലൈസൻസ്​ എഗ്രീമെൻറ്​ തങ്ങളുമായി ഒപ്പുവെക്കണമെന്നുമാണ്​ ടി-സീരീസ്​ റൊപോ​സൊയോട്​ നിർദേശിച്ചിരിക്കുന്നത്​. 

Tags:    
News Summary - T-Series Sues TikTok Competitor Roposo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.