ടാക്കോ ബെല്‍ മൈക്രോസോഫ്റ്റുമായി സഹകരിക്കുന്നു; ഏജ് ഓഫ് എംപയര്‍ ഫോര്‍ പിസി ഗെയിം കോപ്പികള്‍ സമ്മാനം

കൊച്ചി: മെക്‌സിക്കന്‍-ഇന്‍സ്പയേര്‍ഡ് റസ്റ്റോറന്റ് ബ്രാന്‍ഡായ ടാക്കോ ബെല്‍ മൈക്രോസോഫ്റ്റിന്റെ എക്സ്-ബോക്സുമായി പങ്കാളികളാകുന്നു. ഇതിന്റെ ഭാഗമായി അള്‍ട്ടിമേറ്റ് ചീസ് ടാക്കോ വാങ്ങുമ്പോള്‍ ഓരോ ഉപഭോക്താവിനും ആജീവനാന്ത വാലിഡിറ്റിയുള്ള ഏജ് ഓഫ് എംപയര്‍ ഫോര്‍ പിസി ഗെയിം കോപ്പികള്‍ നേടാനുള്ള അവസരം ലഭിക്കും. 2022 ജനുവരി 3 മുതല്‍ ജനുവരി അവസാനം വരെ എല്ലാ ആഴ്ചയും 200ലധികം കോപ്പികള്‍ നല്‍കുമെന്ന് ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു.


ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഐക്കണിക് ഗെയിമായ ഏജ് ഓഫ് എംപയര്‍ കഢന്റെ ഗെയിം പകര്‍പ്പുകള്‍ നേടാനുള്ള മികച്ച അവസരം നല്‍കുന്നതിന് മൈക്രോസോഫ്റ്റിന്റെ എക്സ്-ബോക്സുമായി ഞങ്ങള്‍ സഹകരിക്കുന്നു. ഈ പങ്കാളിത്തം യുവാക്കളുമായി ഇടപഴകുന്നതിനും അവരുടെ മനസ്സില്‍ ഞങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമുള്ള മറ്റൊരു നൂതന മാര്‍ഗമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു-ഇന്ത്യയിലെ ടാക്കോ ബെല്ലിന്റെ എക്‌സ്‌ക്ലൂസീവ് ഫ്രാഞ്ചൈസി പങ്കാളിയായ ബര്‍മന്‍ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ഗൗരവ് ബര്‍മന്‍ പറഞ്ഞു.

ഗെയിമിംഗ് സ്പെക്ട്രം മികച്ചതാക്കുന്നതിനും പര്യവേക്ഷണം ചെയ്യുന്നതിനും യുവാക്കള്‍ ഗണ്യമായ സമയം ചെലവഴിക്കുന്നതിനാല്‍ ഗെയിമര്‍മാര്‍ ആസ്വദിക്കുന്ന പ്രധാന ഭക്ഷണം സ്നാക്സാണ്. ഒരാളുടെ വിശപ്പിന് ആക്കം കൂട്ടാന്‍ ടാക്കോ ബെല്ലിന്റെ അള്‍ട്ടിമേറ്റ് ചീസ് ടാക്കോയേക്കാള്‍ മികച്ചതായി മറ്റൊന്നുമില്ല. ടാക്കോ ബെല്ലില്‍ അള്‍ട്ടിമേറ്റ് ചീസ് ടാക്കോ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കും, ഡൈന്‍-ഇന്നില്‍ രണ്ട് മീല്‍സ് ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കും (സ്റ്റോറിലോ ടാക്കോ ബെല്‍ ആപ്പിലോ) ഡെലിവറി സ്വീകരിക്കുന്നവര്‍ക്കും (സ്വിഗ്ഗി, സൊമാറ്റോ, ടാക്കോ ബെല്‍ ആപ്പ്) നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ട്. ഒരു ഉപഭോക്താവ് ചെയ്യേണ്ടത് ഓര്‍ഡര്‍ നല്‍കുകയും അവരുടെ എന്‍ട്രി അടയാളപ്പെടുത്തുന്നതിന് സാധുവായ മൊബൈല്‍ നമ്പര്‍ പങ്കിടുകയും ചെയ്യുക എന്നതു മാത്രമാണ്. ബ്രാന്‍ഡിന്റെ ഡിജിറ്റല്‍ മീഡിയ ചാനലുകള്‍, ടാക്കോ ബെല്‍ ആപ്പ്, വ്യക്തിഗതമാക്കിയ എസ്എംഎസ് എന്നിവയിലൂടെ എല്ലാ ആഴ്ചയുടെയും തുടക്കത്തില്‍ വിജയികളെ പ്രഖ്യാപിക്കും.

Tags:    
News Summary - Taco Bell announces new collaboration with Microsoft Xbox

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT