കൗമാരക്കാർക്ക് ഫേസ്ബുക്കിനെ വേണ്ട; നേട്ടമുണ്ടാക്കിയത് ഈ ചൈനീസ് ആപ്പ്

സമൂഹ മാധ്യമ ഭീമനായ ഫേസ്ബുക്കിനെ കൗമാരക്കാർ പാടെ അവഗണിക്കുന്നതായി ഏറ്റവും പുതിയ പഠനം. പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട പുതിയ കണക്കുകള്‍ ​പ്രകാരം യു.എസിലെ ഫേസ്ബുക്ക് ഉപഭോക്താക്കളില്‍ 13 മുതൽ 17 വയസ് വരെ പ്രായമുള്ള കൗമാരക്കാരുടെ എണ്ണത്തില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ടത്രേ. 2014-15 കാലഘട്ടങ്ങളിൽ 71 ശതമാനം കൗമാരക്കാർ ഫേസ്ബുക്കിലുണ്ടായിരുന്നെങ്കിൽ ഇപ്പോൾ അത് വെറും 32 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. അത് ഇനയും കുറയാനാണ് സാധ്യത.

ഫേസ്ബുക്കിന്റെ കീഴിലുള്ള ഇൻസ്റ്റഗ്രാമിലും മറ്റൊരു ഫോട്ടോ-വിഡിയോ ഷെയറിങ് ആപ്പായ സ്നാപ്ചാറ്റിലും കൗമാരക്കാർ ധാരാളമുണ്ടെങ്കിലും ടിക് ടോക്കാണ് അവരുടെ ഇഷ്ട സമൂഹ മാധ്യമം. മറ്റെല്ലാം ആപ്പുകളെയും പിന്നിലാക്കി ടിക് ടോക്ക് യു.എസിൽ കുതിക്കുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൗമാരക്കാരിൽ 67 ശതമാനം ആളുകളും തങ്ങൾ ടിക് ടോക്കിന്റെ ആരാധകരാണെന്നാണ് പറയുന്നത്.

ഇങ്ങനെയൊക്കെ ആണെങ്കിലും കൗമാരക്കാർ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന പ്ലാറ്റ് ഫോം യൂട്യൂബാണ്. 95 ശതമാനം കൗമാരക്കാരായ ഉപഭോക്താക്കളാണ് യൂട്യൂബിനുള്ളത്. 67 ശതമാനമുള്ള ടിക് ടോക്ക് രണ്ടാമതാണ്. അതിന് ശേഷം മാത്രമാണ് ഇൻസ്റ്റഗ്രാമിനും സ്നാപ്ചാറ്റിനും സ്ഥാനം. പിന്നാലെ ഫേസ്ബുക്കും ട്വിറ്ററും ട്വിച്ചും വാട്സ്ആപ്പുമാണുള്ളത്. 

Tags:    
News Summary - Teens abandoned Facebook says Pew study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT