ഫുട്ബാൾ ലോകകപ്പിന്റെ ആവേശത്തിലാണ് ലോകം. ഇന്ത്യയിലെ കായിക പ്രേമികളും ഒരു മത്സരം പോലും വിടാതെ ഫുട്ബാൾ വിശ്വ മാമാങ്കം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. ഖത്തറിൽ പോയി കളികാണാൻ കഴിയാത്ത ഇന്ത്യയിലെ ഫുട്ബാൾ പ്രേമികളിൽ ഭൂരിഭാഗവും ഔദ്യോഗിക സ്ട്രീമിംഗ് ആപ്പായ ജിയോ സിനിമയെയും സ്‌പോർട്‌സ് 18 ചാനലിനെയുമൊക്കെയാണ് ആശ്രയിക്കുന്നത്.
ജിയോ സിം ഉപയോഗിക്കാത്തവർക്കും ജിയോ സിനിമയിൽ ലോകകപ്പ് കാണാൻ സാധിക്കും. എന്നാൽ, പലരും ആപ്പിൽ ചില പ്രശ്നങ്ങൾ നേരിടുന്നതായി പരാതിപ്പെട്ടിരുന്നു. അത്തരക്കാർക്കും കേബിൾ കണക്ഷൻ ഇല്ലാത്തവർക്കുമൊക്കെ ലോകകപ്പ് കാണാൻ വേറെയും വഴികളുണ്ട്. വൊഡാഫോൺ ഐഡിയ (വി.ഐ) വരിക്കാർക്കും ടാറ്റാ പ്ലേ ഡി.ടി.എച്ച് സബ്സ്ക്രൈബർമാർക്കും ഫുട്ബാൾ ലോകകപ്പ് സൗജന്യമായി സ്മാർട്ട്ഫോണിൽ കാണാൻ സാധിക്കും.
വൊഡാഫോൺ ഐഡിയ
നിങ്ങൾ വൊഡാഫോൺ ഐഡിയ വരിക്കാർ ആണെങ്കിൽ, ഉടൻ തന്നെ 'വി.ഐ മൂവീസ് ആൻഡ് ടി.വി' എന്ന ആപ്പ് പ്ലേ സ്റ്റോറിൽ പോയി ഡൗൺലോഡ് ചെയ്യുക. ശേഷം, വി.ഐ നമ്പർ നൽകി ലോഗ്-ഇൻ ചെയ്യണം. അതിൽ, എം ടി.വി എച്ച്.ഡി എന്ന ചാനലിലൂടെ ലോകകപ്പ് കാണാം. വി.ഐ എന്ന ആപ്പിലൂടെയും മത്സരം കാണാൻ സാധിക്കും.
ടാറ്റാ പ്ലേ ആപ്പ് (Tata Play app)
ടാറ്റാ പ്ലേ ഡി.ടി.എച്ച് സബ്സ്ക്രൈബർമാർക്ക്, ആൻഡ്രോയ്ഡ്-ഐ.ഒ.എസ് പ്ലാറ്റ്ഫോമിൽ ലഭ്യമായ 'ടാറ്റാ പ്ലേ ആപ്പ്' ഉപയോഗിച്ച് ലോകകപ്പ് കാണാം. അതേസമയം, സ്‍പോർട്സ് 18 എന്ന ചാനൽ നിങ്ങളുടെ ഡി.ടി.എച്ച് കണക്ഷനിൽ ലഭ്യമാണോ എന്ന് ഉറപ്പുവരുത്തണം.
ടാറ്റാ പ്ലേ ആപ്പ്, ആപ്പ് സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്തതിന് ശേഷം ഡി.ടി.എച്ച് കണക്ഷനെടുക്കുമ്പോൾ നൽകിയ നമ്പർ ഉപയോഗിച്ച് അതിൽ ലോഗ്-ഇൻ ചെയ്യുക. സ്‍പോർട്സ് 18 ചാനൽ ലഭ്യമാകുന്നത് വരെ താഴേക്ക് സ്ക്രോൾ ചെയ്ത് പോവുക. ശേഷം ചാനൽ തെരഞ്ഞെടുത്ത് ഫിഫ ലോകകപ്പ് ആസ്വദിക്കാം. ലാപ്ടോപ്പും ഡെസ്ക്ടോപ്പുമൊക്കെ ഉപയോഗിക്കുന്നവർക്ക് watch.tataplay.com എന്ന വെബ്സൈറ്റിൽ പോയി ലോഗ്-ഇൻ ചെയ്ത് മത്സരങ്ങൾ കാണാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.