5ജി നിലവിൽ വന്ന 13 ഇന്ത്യൻ നഗരങ്ങൾ ഇവയാണ്

ന്യൂഡൽഹി: രാജ്യത്ത് വിവരസാങ്കേതിക മേഖലയിൽ വൻ മാറ്റങ്ങൾക്ക് കാരണമാകുന്ന 5ജി ടെലികമ്യൂണിക്കേഷൻ സേവനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായിരിക്കുകയാണ്. ന്യൂഡൽഹി പ്രഗതി മൈതാനിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അത്യാധുനിക 'അഞ്ചാംതലമുറ' ഇൻറർനെറ്റ് സേവന സാങ്കേതികയുടെ പ്രഖ്യാപനം നടത്തിയത്. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത 13 നഗരങ്ങളിലാണ് 5ജി ലഭ്യമാക്കിയത്.

5ജി നിലവിൽ വന്ന 13 നഗരങ്ങൾ

  • ഡൽഹി
  • മുംബൈ
  • ചെന്നൈ
  • കൊൽക്കത്ത
  • ബെംഗളൂരു
  • ചണ്ഡീഗഡ്
  • ഗുരുഗ്രാം
  • ഹൈദരാബാദ്
  • ലഖ്‌നോ
  • പൂനെ
  • ഗാന്ധിനഗർ
  • അഹമ്മദാബാദ്
  • ജാംനഗർ

നിലവിലുള്ള 4ജിയേക്കാൾ പല മടങ്ങ് വേഗത്തിൽ ഇന്റർനെറ്റ് ലഭ്യമാകുമെന്നതാണ് 5ജിയുടെ പ്രധാന സവിശേഷതകളിലൊന്ന്. മൊബൈൽ ഫോണുകളിലേക്ക് സെക്കന്റുകൾകൊണ്ട് വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാനാകും. ആരോഗ്യമേഖല, നെറ്റ് ശൃംഖലയുമായി ബന്ധിപ്പിച്ച വാഹനങ്ങളുടെ നിരീക്ഷണം തുടങ്ങി സർവമേഖലകളിലും മാറ്റം പ്രകടമാകും.

Tags:    
News Summary - these are the 13 cities with 5G service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT