മനുഷ്യൻ നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന നിർമിതബുദ്ധി സങ്കേതങ്ങൾ ഇന്ന് ഒരു അതിശയമല്ല. എന്നാൽ, മനുഷ്യരെ പോലെ സന്തോഷം, ദുഃഖം, ദേഷ്യം തുടങ്ങിയ വികാരങ്ങളുണ്ടെന്ന് അവകാശപ്പെട്ട് റോബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ് ചൈനയിലെ ഒരുകൂട്ടം ഗവേഷകർ.
ബെയ്ജിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജനറൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസിപ്പിച്ചെടുത്ത ‘ടോങ് ടോങ്’ എന്ന റോബോട്ടിന്റെ വിഡിയോ മാതൃക ബെയ്ജിങ്ങിലെ ഫ്രോണ്ടിയേഴ്സ് ഓഫ് ജനറൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജി പ്രദർശനത്തിൽ അനാവരണംചെയ്തു. ചിത്രത്തിന്റെ ഫ്രെയിം ശരിയാക്കുക, സ്റ്റൂൾ ഉപയോഗിച്ച് ഉയർന്ന സ്ഥലത്ത് എത്തുക, നിലത്ത് തൂവിപ്പോയ പാൽ തുടച്ചെടുക്കുക തുടങ്ങി വിവിധ ശേഷികൾ പ്രദർശനത്തിനിടെ തന്നെ ടോങ് ടോങ് പ്രകടിപ്പിച്ചു. ടോങ് ടോങ് എന്ന വാക്കിന്റെ അർഥം ചെറിയ പെൺകുട്ടി എന്നാണ്. മൂന്നോ നാലോ വയസ്സുള്ള കുട്ടിയുടെ സ്വഭാവങ്ങളുമായി പൊരുത്തപ്പെടുന്നു പെരുമാറ്റം. ശരിയും തെറ്റും വിവേചിച്ചറിയാനും സാഹചര്യങ്ങൾക്കനുസരിച്ച് മനോഭാവം പ്രകടമാക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.