ട്വിറ്ററിൽ പലതും ട്രെൻഡിങ്ങിൽ ഇടംപിടിക്കാറുണ്ട്. എന്നാൽ, ഇന്ന്, ട്വിറ്ററിൽ ത്രെഡ്സ് മയമായിരുന്നു. മാർക് സക്കർബർഗിന്റെ മെറ്റയുടെ കീഴിലുള്ള പുതിയ മൈക്രോബ്ലോഗിങ് ആപ്പ്, വലിയ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ആഗോളതലത്തിൽ ട്വിറ്ററിൽ ‘Threads’ ട്രെൻഡിങ് ആകാൻ തുടങ്ങിയതോടെ, ട്രോളുകളും മീമുകളുമായി ട്വിറ്ററാട്ടികൾ രംഗത്തുവന്നു. തങ്ങളുടെ പ്ലാറ്റ്ഫോമിൽ ഒരു കാര്യം ട്രെൻഡിങ്ങാകുന്നതിൽ ട്വിറ്ററിന് മുഷിപ്പുണ്ടാകുന്നത് ആദ്യമായിട്ടാകുമെന്നാണ് അവർ പറയുന്നത്.
ത്രെഡ്സിൽ കയറി എല്ലാമൊന്ന് പരിശോധിച്ചതിന് ശേഷം ട്വിറ്ററിൽ തിരിച്ചെത്തിയ നെറ്റിസൺസ് അവിടെ രസകരമായ പോസ്റ്റുകൾ കൊണ്ട് ആഘോഷമാക്കുകയായിരുന്നു. പലതും ഇലോൺ മസ്കിനെ തന്നെ രസിപ്പിച്ചിട്ടുണ്ട്. ട്വിറ്ററിലെ കോപ്പിയടിച്ചതും ഇലോൺ മസ്ക് vs സക്കർബർഗ് ഇടിയുമൊക്കെ മീമുകളാക്കി മാറ്റുകയാണവർ. വൈറലായ ചില ത്രെഡ്സ് ട്രോളുകൾ കാണാം..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.