മെറ്റയുടെ ത്രെഡ്സ് ആപ്പിന് പിന്നാലെ ഇലോൺ മസ്കിന്റെ മൈക്രോബ്ലോഗിങ് ആപ്പായ ട്വിറ്ററിന് മുട്ടൻ പണിയുമായി ചൈനീസ് ഷോർട്ട് വിഡിയോ ആപ്പായ ടിക് ടോക്. ട്വിറ്റർ പോലെ ടെക്‌സ്റ്റ് ഒൺലി പോസ്റ്റുകൾ പങ്കുവെക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ടിക് ടോകും. തിങ്കളാഴ്ചയായിരുന്നു കമ്പനി ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.
പുതിയ ഫീച്ചറിലൂടെ ടിക് ടോക്ക് ഉപയോക്താക്കൾക്ക് അവരുടെ പോസ്റ്റുകൾക്ക് വ്യത്യസ്തമായ കളർ ബാക്ക്ഗ്രൗണ്ടുകളും സ്റ്റിക്കറുകളും ഹാഷ്ടാഗുകളും ഉപയോഗിക്കാനും മറ്റുള്ള ഉപയോക്താക്കളെ ടാഗ് ചെയ്യാനും കഴിയും. 1000 അക്ഷരങ്ങളുള്ള പോസ്റ്റുകൾ മാത്രമാകും പങ്കുവെക്കാൻ സാധിക്കുക.
ട്വിറ്ററിനും (ഇപ്പോൾ ‘എക്സ്’) മെറ്റയുടെ ത്രെഡ്സിനും വെല്ലുവിളിയേകാനാണ് ടിക് ടോക് പുതിയ സവിശേഷതയിലൂടെ ലക്ഷ്യമിടുന്നത്. ട്വിറ്റർ നിലവിൽ നേരിടുന്ന പ്രതിസന്ധി മുതലെടുക്കാനാണ് മെറ്റയെ പോലെ ടിക് ടോകിന്റെയും ശ്രമം. പരസ്യദാതാക്കൾ പലരും സൈറ്റിൽ നിന്ന് പിൻവാങ്ങിയതോടെ ട്വിറ്റർ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണിപ്പോൾ. തങ്ങളുടെ പരസ്യ വരുമാനം 50% കുറഞ്ഞതായി ട്വിറ്റർ ജൂലൈയിൽ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.