ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിരോധനം നേരിട്ട ചൈനീസ് ഉടമസ്ഥതയിലുള്ള വിഡിയോ ഷെയറിങ് ആപ്പായ ടിക്-ടോക് തിരിച്ചുവരവിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ പുതിയ ഐ.ടി നിയമങ്ങള്‍ക്കനുസൃതമായ മാറ്റങ്ങളോടെയാണ് വീണ്ടും ഇന്ത്യന്‍ ഉപഭോക്താക്കളിലേക്ക് എത്താന്‍ ശ്രമിക്കുന്നത്. യു.എസില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ നിരോധനം ഒഴിവാക്കാനുള്ള ജോ ബൈഡന്റെ തീരുമാനവും ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് വീണ്ടുമെത്താന്‍ ടിക്-ടോകിന് പ്രോത്സാഹനമാകുന്നുണ്ട്.
ഐ.ടി നിയമങ്ങള്‍ക്ക് അനുസൃതമായ മാറ്റങ്ങള്‍ വരുത്തിയതായി കാണിച്ച് കേന്ദ്ര ഐ.ടി മന്ത്രാലയത്തിന് ഈ മാസം ആദ്യം ടിക്-ടോക് കത്തു നല്‍കിയതായി ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെട്ടതായും അതിര്‍ത്തിവിഷയങ്ങള്‍ ബിസിനസിനെ ബാധിക്കുന്നതാകരുതെന്നും കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
2020 ജൂണിലാണ് ടിക്-ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. രാജ്യസുരക്ഷയും വിവരസംരക്ഷണവും മുന്‍നിര്‍ത്തിയാണ് ചൈനീസ് ആപ്പുകള്‍ വിലക്കിയതെന്നായിരുന്നു വിശദീകരണം. ലഡാക്കില്‍ ഇന്ത്യയും ചൈനയും യുദ്ധമുഖം തുറന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു നിരോധനമേര്‍പ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.