ചാറ്റ് ജി.പി.ടി ഉപയോഗിക്കാറുണ്ട്...പക്ഷേ; ടിം കുക്കിന് പറയാനുള്ളത്

ന്യൂഡൽഹി: ലോക പ്രശസ്ത ടെക് കമ്പനിയായ ആപ്പിളിന്റെ ഡെവലപ്പേഴ്സ് കോൺഫറൻസ് കഴിഞ്ഞ ദിവസമാണ് നടന്നത്. പുതിയ ഉൽപന്നങ്ങൾ ആപ്പിൾ അവതരിപ്പിച്ചുവെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് സി.ഇ.ഒ ടിം കുക്ക് മൗനം പാലിക്കുകയാണ് ചെയ്തത്. ഇപ്പോൾ ആപ്പിൾ ഇവന്റിന് പിന്നാലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ടിം കുക്ക്.

ആപ്പിൾ ഉൽപന്നങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂട്ടിച്ചേർക്കുമെന്ന് ടിം കുക്ക് പറഞ്ഞു. ചാറ്റ്ബോട്ട്, ചാറ്റ്ജിപിടി പോലുള്ള താനും ഉപയോഗിക്കുന്നുണ്ടെന്നും ടിം കുക്ക് വ്യക്തമാക്കി. ഇത് വലിയ വാഗ്ദാനമാണ് ടെക് ലോകത്തിന് നൽകുന്നത്. പക്ഷേ, ഇത് പക്ഷപാതിത്വം സൃഷ്ടിക്കാനും തെറ്റായ വിവരങ്ങൾ പങ്കുവെക്കാനും ഇടവരുത്തുമെന്ന ആശങ്കയുണ്ടെന്നും ടിം കുക്ക് പറഞ്ഞു. ഇതുകൊണ്ടാണ് എ.ഐയിൽ നിയന്ത്രണങ്ങൾ വേണമെന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം നടന്ന ഇവന്റിൽ വിപ്ലവകരമായ ഉൽപന്നങ്ങളാണ് ആപ്പിൾ അവതരിപ്പിച്ചത്. വി.ആർ ഹെഡ്സെറ്റുകളിൽ പുതിയ വിപ്ലവത്തിന് തിരികൊളുത്തുന്ന വിഷൻ പ്രോ കഴിഞ്ഞ ദിവസം നടന്ന ഇവന്റിൽ ആപ്പിൾ അവതരിപ്പിച്ചിരുന്നു. വിഷൻ പ്രോയുടെ സഹായത്തോടെ ആപ്പിളിന്റെ ചില പ്രധാനപ്പെട്ട ആപുകൾ ഉപയോഗിക്കാൻ സാധിക്കും.

Tags:    
News Summary - Tim Cook says he uses OpenAI's ChatGPT but highlights need for regulations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT