ഒരു മാസത്തെ പ്ലാൻ ചെയ്താൽ 28 ദിവസമോ! വടിയെടുത്ത് ട്രായ്; പുതിയ പ്ലാനുകളുമായി സേവനദാതാക്കൾ

ന്യൂ​ഡ​ൽ​ഹി: മൊ​ബൈ​ൽ ഫോ​ൺ റീ​ചാ​ർ​ജി​ന്റെ സ​മ​യ​പ​രി​ധി 28 ദി​വ​സ​മാ​ക്കി ചു​രു​ക്കു​ന്ന ടെ​ലി​കോം സേ​വ​ന​ദാ​താ​ക്ക​ൾ​ക്കെ​തി​രെ വ​ടി​യെ​ടു​ത്ത് ​ടെ​ലി​കോം അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ട്രാ​യ്). ഇ​നി മു​ത​ൽ 30 ദി​വ​സ​ത്തെ റീ​ചാ​ർ​ജ് പ്ലാ​നു​ക​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ട്രാ​യ് നി​ർ​ദേ​ശി​ച്ചു. ട്രാ​യി​യു​ടെ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​തി​ന് പി​റ​കെ എ​ല്ലാ ടെ​ലി​കോം ക​മ്പ​നി​ക​ളും 30 ദി​വ​സം കാ​ലാ​വ​ധി​യു​ള്ള​തും ഒ​രേ തീ​യ​തി​യി​ൽ പു​തു​ക്കാ​വു​ന്ന​തു​മാ​യ പ്ലാ​നു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

28 ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ പു​തു​ക്കു​മ്പോ​ൾ വ​ർ​ഷ​ത്തി​ൽ '13 മാ​സം' എ​ന്ന വി​ചി​​ത്ര​മാ​യ ക​ണ​ക്കാ​ണ് ഇ​തോ​ടെ ഇ​ല്ലാ​താ​കു​ന്ന​ത്. 28, 56, 84 ദി​വ​സ​ങ്ങ​ളാ​യി​ട്ടാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റീ​ചാ​ർ​ജ്. മാ​സ​ത്തി​​ന്റെ അ​വ​സാ​ന തീ​യ​തി​യി​ലോ ചാ​ർ​ജ് ചെ​യ്ത​തി​ന്റെ തൊ​ട്ട​ടു​ത്ത മാ​സ​ത്തെ അ​തേ തീ​യ​തി​യി​ലോ റീ​ചാ​ർ​ജ് ചെ​യ്യ​ണ​മെ​ന്നാ​ണ് പു​തി​യ നി​ബ​ന്ധ​ന. എ​ല്ലാ ടെ​ലി​കോം സേ​വ​ന ദാ​താ​ക്ക​ളും കു​റ​ഞ്ഞ​ത് ഒ​രു പ്ലാ​ന്‍ വൗ​ച്ച​ര്‍, പ്ര​ത്യേ​ക താ​രി​ഫ് വൗ​ച്ച​ര്‍, കോ​മ്പി​നേ​ഷ​ന്‍ വൗ​ച്ച​ര്‍ എ​ന്നി​വ 30 ദി​വ​സ കാ​ലാ​വ​ധി​യി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​ക​ണം.

28 ദി​വ​സ​ത്തെ പ്ലാ​ൻ ക​ണ​ക്കാ​ക്കു​മ്പോ​ൾ ഒ​രു വ​ര്‍ഷം ഒ​രു മാ​സ​ത്തെ ​അ​ധി​ക​തു​ക ടെ​ലി​കോം ക​മ്പ​നി​ക​ള്‍ ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി​യു​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്നാ​ണ് ടെ​ലി​കോം താ​രി​ഫ് ഉ​ത്ത​ര​വി​ൽ ട്രാ​യ് ഭേ​ദ​ഗ​തി വ​രു​ത്തി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 30, 31, ഫെ​ബ്രു​വ​രി 28, 29 എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത​മാ​യ ദി​വ​സ​ങ്ങ​ളു​ള്ള​തി​നാ​ൽ ഒ​രു മാ​സ​ത്തി​ലെ അ​വ​സാ​ന ദി​വ​സം പു​തു​ക്കു​ന്ന പ്ലാ​നു​ക​ൾ വേ​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

എ​യ​ർ​ടെ​ൽ 30 ദി​വ​സ​ത്തേ​ക്ക് 128 രൂ​പ​യു​ടെ പ്ലാ​ൻ വൗ​ച്ച​റാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. അ​ടു​ത്ത​മാ​സം അ​തേ തീ​യ​തി​യി​ൽ പു​തു​ക്കു​മ്പോ​ൾ 131 രൂ​പ ന​ൽ​ക​ണം. നി​ല​വി​ലു​ള്ള​തി​ലും കു​റ​ഞ്ഞ തു​ക​യാ​ണി​ത്. മ​റ്റ് സേ​വ​ന​ദാ​താ​ക്ക​ൾ 30 ദി​വ​സ​ത്തേ​ക്കും അ​ടു​ത്ത​മാ​സം അ​തേ തീ​യ​തി​യി​ലും പു​തു​ക്കു​മ്പോ​ഴു​ള്ള തു​ക: ബി.​എ​സ്.​എ​ൻ.​എ​ൽ- 199, 229, എം.​ടി.​എ​ൻ.​എ​ൽ- 151,97, റി​ല​യ​ൻ​സ് ജി​യോ- 296,259, വോ​ഡ​ഫോ​ൺ ഐ​ഡി​യ (വി.​ഐ)-137, 141.

Tags:    
News Summary - Mobile Recharge: TRAI orders telecom companies to offer vouchers with 30 days validity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT