വാഷിങ്ടൺ: ചൈനീസ് ആപുകളായ ടിക് ടോകിനും വീചാറ്റിനും യു.എസും നിയന്ത്രണമേർപ്പെടുത്തുന്നു. ആപ്പിൻെറ ഡൗൺലോഡിങ് നിരോധിക്കാനാണ് യു.എസ് നീക്കം. റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സെപ്റ്റംബർ 20 മുതൽ നിരോധനം നിലവിൽ വരും.
ആപ്പിൾ സ്റ്റോറിൽ നിന്നും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പുകൾ ഒഴിവാക്കണമെന്ന് യു.എസ് കോമേഴ്സ് ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ ഉത്തരവ് ഔദ്യോഗികമായി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
അതേസമയം, യു.എസ് കമ്പനികൾക്ക് അമേരിക്കക്ക് പുറത്ത് ഈ ആപുകളുമായി വ്യാപാരബന്ധം പുലർത്തുന്നതിന് നിരോധനമില്ല. എന്നാൽ, അമേരിക്കയിൽ ഇതിന് കടുത്ത നിയന്ത്രണങ്ങളുണ്ടാവും. അമേരിക്കൻ റീടെയിൽ ഭീമനായ വാൾമാർട്ട് ട്രാൻസാക്ഷനുകൾക്കായി വീ ചാറ്റിൻെറ മിനി ആപാണ് ഉപയോഗിക്കുന്നത്. യു.എസ് കമ്പനികളുമായി ടിക് ടോക് ഏതെങ്കിലും തരത്തിലുള്ള ഇടപാടുകൾ നടത്തുന്നെങ്കിൽ അത് 45 ദിവസത്തിനകം പൂർത്തിയാക്കണമെന്ന് നേരത്തെ ട്രംപ് അന്ത്യശാസനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.