കർഷക സമരത്തെകുറിച്ച്​ ട്വീറ്റ്​, സി.പി.എം പി.ബി അംഗത്തി​േന്‍റതുൾപ്പടെ അകൗണ്ടുകൾ ​ബ്ലോക്​ ചെയ്​ത്​ ട്വിറ്റർ

ന്യൂഡൽഹി: കർഷക സമരത്തെ കുറിച്ച്​ ട്വീറ്റ്​ ചെയ്​ത നൂറുകണക്കിന്​ അകൗണ്ടുകൾ ​ബ്ലോക്​ ചെയ്​ത്​ ട്വിറ്റർ. 250ഓളം അകൗണ്ടുകളാണ്​ ഇത്തരത്തിൽ അപ്രതീക്ഷിതമായി തടഞ്ഞിരിക്കുന്നത്​. 'അകൗണ്ട് തടഞ്ഞുവച്ചിരിക്കുന്നു' എന്നും 'നിയമപരമായ ആവശ്യ പ്രകാരം നിങ്ങളുടെ അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞിരിക്കുന്നു' എന്നുമാണ്​ ഉടമകൾക്ക്​ ലഭിച്ചിരിക്കുന സന്ദേശം.​ പ്രത്യേക ഹാഷ്​ടാഗ്​ ഉപയോഗിച്ച്​ ട്വീറ്റ്​ ചെയ്​ത അകൗണ്ടുകളാണ്​ തടഞ്ഞത്​.


'േമാഡി പ്ലനിങ്​ ഫാർമർ ജി​നോസൈഡ്​' എന്ന ഹാഷ്​ടാഗ്​ ഉപയോഗിച്ചവരെയാണ്​ ബ്ലോക്​ ചെയ്​തത്​. 'വ്യാജവും ഭയപ്പെടുത്തുന്നതും പ്രകോപനപരവുമായ ട്വീറ്റുകൾ നടത്തുന്നുവെന്ന്' ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും നിയമപാലകരിൽ നിന്നും പരാതി ഉയർന്നതോടെയാണ്​ നടപടി. 'ദി കാരവൻ' മാസികയുടെ അകൗണ്ടും ​ബ്ലോക്​ ചെയ്​തിട്ടുണ്ട്​. റിപബ്ലിക് ദിന ട്രാക്ടർ റാലിക്കിടെ മരിച്ച കർഷകനെകുറിച്ച്​ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഡൽഹി പോലീസ് കാരവൻ എഡിറ്റർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു.

സിപിഎം നേതാവ് മുഹമ്മദ് സലീമിന്‍റെ അകൗണ്ടും കിസാൻ ഏക്താ മോർച്ച, ഭാരതീയ കിസാൻ യൂണിയൻ ചില ആം ആദ്മി എം‌എൽ‌എമാരുടെ അകൗണ്ടുകൾ എന്നിവയും തടഞ്ഞതിൽപെടുന്നു. സംഭവത്തിൽ സി.പി.എം ഔദ്യോഗികമായി പ്രതികരിച്ചിട്ടുണ്ട്​. 'സി.പി.എം പി.ബി അംഗം മുഹമ്മദ് സലീമി​േന്‍റതുൾപ്പടെ കർഷകർക്കുവേണ്ടി നിലകൊള്ളുന്ന​ ഒന്നിലധികം ജനപ്രിയ ട്വിറ്റർ അകൗണ്ടുകൾ തടഞ്ഞുവച്ചിട്ടുണ്ട്​. നിയമപരമായ ചില അഭ്യർഥനകൾ ചൂണ്ടിക്കാട്ടിയാണിത്​. ഞങ്ങൾ ഇതിനെ അപലപിക്കുകയും സസ്പെൻഷൻ ഉടൻ നീക്കംചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു' -സി.പി.എം പശ്​ചിമബംഗാൾ ഘടകം ട്വീറ്റ്​ ചെയ്​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT