എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും മാസക്കണക്കിന് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് യൂസർമാരെ നിലനിർത്താൻ ശ്രമിക്കുേമ്പാഴും വർഷങ്ങളായി ട്വിറ്ററാട്ടികൾ ആവശ്യപ്പെടുന്ന ട്വീറ്റ് എഡിറ്റ് ചെയ്യാനുള്ള സംവിധാനം പോലും നൽകാൻ വിസമ്മതിക്കുകയായിരുന്നു ട്വിറ്റർ. എന്നാൽ, സമീപകാലത്തായി അതിനൊരു മാറ്റം വന്നിട്ടുണ്ട്. ട്വിറ്റർ തങ്ങളുടെ പ്ലാറ്റ്ഫോമിൽ ഇനിമുതൽ ശബ്ദത്തിനും ഏറെ പ്രാധാന്യം നൽകാൻ പോവുകയാണ്.
ഒാഡിയോ ട്വീറ്റ്, ഒാഡിയോ സ്പേസസ് പോലുള്ള ഫീച്ചറുകൾക്ക് ശേഷം ലോകപ്രശസ്തമായ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോം ഉപയോക്താക്കൾക്കായി അവതരിപ്പിക്കാൻ പോകുന്നത് വോയിസ് ഡി.എമ്മുകളാണ്. ട്വിറ്ററിലെ ഡയറക്ട് മെസ്സേജ് സംവിധാനത്തിലാണ് വാട്സ്ആപ്പിലെ വോയിസ് മെസ്സേജുകൾ പോലെ ഒാഡിയോ മെസ്സേജുകൾ അയക്കാനുള്ള ഫീച്ചർ ഉൾപ്പെടുത്തുക. ഇന്ത്യയിലെയും ബ്രസീലിലെയും ജപ്പാനിലെയും ട്വിറ്ററാട്ടികൾക്കാണ് ഇൗ ഫീച്ചർ ആദ്യം ലഭിക്കുക.
ഒാഡിയോ ട്വീറ്റ് പോലെ 140 സെക്കൻറുകൾ വരെ വോയിസ് ഡിംഎം റെക്കോർഡ് ചെയ്യാൻ ട്വിറ്റർ യൂസർമാരെ അനുവദിക്കും. ട്വിറ്ററിലെ മെസ്സേജസ് ടാബിലായിരിക്കും വോയിസ് ഡിഎം ചെയ്യാനുള്ള ഒാപ്ഷനുണ്ടാവുക. വരും ദിവസങ്ങളിൽ എല്ലാ യൂസർമാർക്കും ഇൗ സംവിധാനം ഉപയോഗിച്ച് മെസ്സേജുകൾ അയക്കാം.
🎤test,🎤test: Starting today, you'll be able to record and send voice messages in DMs 😉 Here's how👇
— Twitter India (@TwitterIndia) February 17, 2021
PS. The experiment will be rolled out in phases. pic.twitter.com/aqQM6h9sof
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.