സിം പോർട്ട്​ ചെയ്യാൻ​ ജിയോ സമ്മതിക്കുന്നി​ല്ലെന്ന്​ കർഷകരുടെ പരാതി ​

ന്യൂഡൽഹി: ​കർഷക പ്രക്ഷോഭത്തെ കണ്ടി​ല്ലെന്ന്​ നടിക്കുന്ന കേന്ദ്ര സർക്കാർ ഉണരണമെങ്കിൽ​ കോർപറേറ്റുകൾക്ക്​ പൊള്ളണമെന്ന്​ തിരിച്ചറിഞ്ഞ സമരക്കാർ റിലയൻസ്​, അദാനി ഗ്രൂപ്പുകൾക്കെതിരെ ബഹിഷ്​കരണത്തിന്​ ആഹ്വാനം ചെയ്​തിരുന്നു. ഇതിന്​ പിന്നാലെ മുകേഷ്​ അംബാനിയുടെ ടെലികോം കമ്പനിയായ ജിയോയിൽ നിന്നും വരിക്കാർ വ്യാപകമായി മറ്റ്​ നെറ്റ്​വർക്കുകളിലേക്ക്​ ചേക്കേറിയിരുന്നു. രണ്ടാമത്തെ നമ്പറായി ജിയോ ഉപയോഗിച്ചിരുന്നവർ നമ്പർ തന്നെ ഉപേക്ഷിച്ചു. എന്നാൽ ജിയോ സിം പേർട്ട്​ ചെയ്യാനുള്ള നടപടികൾ കമ്പനി തടസപ്പെടുത്തുന്നതായുള്ള പരാതിയാണ്​ ഇപ്പോൾ ഉയർന്ന്​ വന്നിരിക്കുന്നത്​.

നമ്പർ മാറാതെ സേവനദാതാവിനെ മാറ്റാനുള്ള മൊബൈൽ നമ്പർ പോർട്ടബിലിറ്റി സംവിധാനം (എം.എൻ.പി) ഉപയോഗപ്പെടുത്താൻ 1900 എന്ന നമ്പറിലേക്ക്​ 'പോർട്ട്​ (PORT)' എന്ന്​ സന്ദേശം അയക്കുകയാണ്​ ആദ്യത്തെ നടപടി. എന്നാൽ ഇത്​ ജിയോ കെയർ തടസപ്പെടുത്തിയതായി കാണിച്ച്​ കിസാൻ ഏകതാ മാർച്ചിന്‍റെ ട്വിറ്റർ അക്കൗണ്ട്​ പോസ്റ്റിട്ടിട്ടുണ്ട്​. അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ അടക്കമുള്ളവർ ഇത്​ റീട്വീറ്റ്​ ചെയ്​തു.

ജിയോയുടെ നടപടി ടെലികമ്യൂണിക്കേഷൻ സേവനങ്ങളുടെയും ഉപഭോകൃത അവകാശങ്ങളുടെയും ലംഘനമാണെന്നും അന്വേഷിച്ച്​ നടപടിയെടുക്കണമെന്നും പോസ്റ്റിൽ ആവശ്യപ്പെടുന്നു. കമ്മ്യൂണിക്കേഷൻസ്, ഐ.ടി വകുപ്പ്​ മന്ത്രി രവിശങ്കർ പ്രസാദിനെ ടാഗ്​ ചെയ്​തിട്ടുണ്ട്​.

നേരത്തെ പ്രതിഷേധങ്ങളുടെ ഭാഗമായി പഞ്ചാബിലെ കർഷകർ 1300ലധികം വരുന്ന ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയിരുന്നു. ചില ടവറുകളിലെ ഫൈബറുകൾ മുറിച്ചു മാറ്റുകയും ചെയ്​തിട്ടുണ്ട്​.

പഞ്ചാബിലെ വിവിധ ഗ്രാമങ്ങളിലെ കർഷകർ ഡിസംബർ 25 മുതലാണ് ജിയോക്കെതിരെ പ്രതിഷേധം ശക്തമാക്കിയത്​. ടെലികോം കമ്പനികൾക്കെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്​ ആഹ്വാനം ചെയ്തെങ്കിലും ഫലമുണ്ടായിരുന്നില്ല.

ജിയോ സേവനങ്ങൾ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ ഗുരുദ്വാരകൾ കേന്ദ്രീകരിച്ചും പ്രചരണം നടന്നിരുന്നു. തങ്ങളുടെ നമ്പർ നിലനിർത്തി മറ്റ് നെറ്റ്​വർക്കുകളിലേക്ക്​ മാറാൻ ഗുരുദ്വാരകളിലെ പബ്ലിക് അഡ്രസ് സിസ്റ്റം ഉപയോഗിച്ച് അറിയിപ്പുകൾ നൽകുന്നതായാണ്​ വിവരം.

Tags:    
News Summary - Unable to send PORT message SIM Portability is blocked by JIO complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT