ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്​വർക്ക്​ ​വി.ഐയെന്ന്​ ഊക്​ല

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്​വർക്കായി വൊഡാഫോൺ ഐഡിയ (വിഐ). 2020ലെ ക്വാർട്ടർ മൂന്നിലും ക്വാർട്ടർ നാലിലും ഏറ്റവും വേഗതയേറിയ 4ജി നെറ്റ്​വർക്​ സേവനം ലഭ്യമാക്കിയത്​ വി.ഐ ആണെന്ന്​ സ്​പീഡ്​ ടെസ്റ്റ്​ സേവനദാതാക്കളായ ഊക്​ലയുടെ റിപ്പോർട്ടിലാണ്​ പറയുന്നത്​. ഡൗൺലോഡ്​, അപ്​ലോഡ്​ സ്​പീഡുകളിലും വിഡിയോ സ്​ട്രീമിങ്ങിലും വൊഡാഫോൺ ഐഡിയയുടെ ജിഗാനെറ്റ്​ മറ്റുള്ള നെറ്റ്​വർക്കുകളേക്കാൾ ഒരുപടി മുന്നിലാണെന്നാണ്​ ഊക്​ല സൂചിപ്പിക്കുന്നത്​.

കഴിഞ്ഞ ആറ്​ മാസക്കാലത്തോളം തുടർച്ചയായി രാജ്യത്തുടനീളം ഏറ്റവും വേഗതയുള്ള 4ജി നെറ്റ്​വർക്​ ലഭ്യമാക്കാൻ കഴിഞ്ഞ ഏക ടെലികോം ഓപറേറ്റർ തങ്ങൾ മാത്രമാണെന്ന്​ വി.ഐ പുറത്തുവിട്ട പ്രസ്​താവനയിൽ പറഞ്ഞു. ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ശരാശരി ഡൗൺ‌ലോഡ് വേഗത നൽകുന്ന ഏറ്റവും വേഗതയേറിയ നെറ്റ്‌വർക്കായി ഊക്​ല തെരഞ്ഞെടുത്തത്​ 4ജിക്കായി ഉപയോഗിക്കുന്ന വി.ഐയുടെ ജിഗാനെറ്റ് സാങ്കേതികവിദ്യയെയാണ്​.

Tags:    
News Summary - Vi emerges as Indias fastest 4G network Ookla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.