കേരളത്തിലെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഇ-സിം അവതരിപ്പിച്ച് വി

ഫിസിക്കൽ സിം കാർഡുകളുടെ അതേ പ്രവർത്തനം വാഗ്ദാനം ചെയ്യുന്ന മൊബൈൽ ഡിവൈസ് ചിപ്പുകളിൽ സംഭരിച്ചിരിക്കുന്ന ഡിജിറ്റൽ സിം കാർഡുകളാണ് ഇസിം (eSIM). ഉപയോക്താക്കൾക്ക് അവരുടെ സേവന ദാതാവ് നൽകുന്ന ഒരു QR കോഡ് സ്കാൻ ചെയ്തുകൊണ്ട് അവരുടെ ഫോണിലേക്ക് eSIM ചേർക്കാൻ കഴിയും. ഫിസിക്കൽ സിം കാർഡ് സ്ലോട്ടിൻ്റെ ആവശ്യകത ഇല്ലാതാക്കുകയും സ്മാർട്ട് വാച്ച് അടക്കമുള്ള ചെറിയ വെയറബിളുകളിൽ സെല്ലുലാർ കണക്റ്റിവിറ്റി പ്രാപ്തമാക്കുകയും ചെയ്യുന്നതിനാൽ ഈ സാങ്കേതികവിദ്യ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾക്കിടയിൽ ജനപ്രിയമാവുകയായിരുന്നു.

ഒടുവിൽ വി വരിക്കാർക്കും ഇസിം

റിലയൻസ് ജിയോക്കും എയർടെലിനും ശേഷം കേരളത്തിലെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഇ-സിം അവതരിപ്പിച്ചു വൊഡാഫോൺ ഐഡിയ (VI). തടസങ്ങളില്ലാത്തതും വേഗമേറിയേറിയതും പരിസ്ഥിതി സൗഹൃദവുമായ കണക്ടിവിറ്റി  ലഭ്യമാക്കാനുള്ള നീക്കത്തിലെ നിര്‍ണായക ചുവടുവെപ്പാണിത്. സ്മാര്‍ട് ഫോണുകളിലും സ്മാര്‍ട്  വാച്ചുകളിലും വി(Vodafone Idea)  ഉപഭോക്താക്കള്‍ക്ക്  ഇത് പ്രയോജനപ്പെടുത്താം. ‌

ഇസിം ലഭിക്കാൻ എന്ത് ചെയ്യണം..?

വി  ഇസിം(eSIM) ലഭിക്കാന്‍ 199 ലേക്ക് 'eSIM <സ്‌പേസ്> റജിസ്റ്റര്‍  ചെയ്ത ഇ-മെയില്‍  ഐഡി സഹിതം  ഒരു എസ്.എം.എസ്  അയക്കണം. സ്ഥിരീകരണ  എസ്എംഎസ് ലഭിച്ച് 15 മിനിറ്റിനുള്ളില്‍ ഇസിം  മാറ്റാനുള്ള അഭ്യര്‍ത്ഥന സ്ഥിരീകരിക്കുന്നതിനായി  ഉപഭോക്താവ് 'ഇസിംവൈ'(ESIMY) എന്നു മറുപടി  നല്‍കേണ്ടതാണ്.

കോളിലൂടെ  സമ്മതം അഭ്യർഥിക്കുന്ന മറ്റൊരു  എസ്എംഎസ് കൂടി ഉപഭോക്താവിന്  ലഭിക്കുന്നതായിരിക്കും. കോളില്‍  സമ്മതം നല്‍കിയ ശേഷം  ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത  ഇ-മെയില്‍ ഐ.ഡിയില്‍  ക്യുആര്‍  കോഡും വരും, അത് സെറ്റിങ്‌സ് > മൊബൈല്‍  ഡാറ്റ > ഡാറ്റ  പ്ലാന്‍ എന്നതില്‍  പോയി സ്‌കാന്‍ ചെയ്യണം. ഉപകരണത്തില്‍ ഡിഫോള്‍ട് ലൈന്‍ (പ്രൈമെറി/സെക്കൻഡറി) തിരഞ്ഞെടുത്ത്  പൂര്‍ത്തിയായി എന്നതിൽ ക്ലിക്കുചെയ്യുക.

തുടർന്ന് ഇസിം 30 മിനിറ്റിനുള്ളില്‍ ആക്ടീവാകും. പുതിയ  ഉപഭോക്താക്കള്‍ക്ക്  അവരുടെ ഐഡന്റിറ്റി  പ്രൂഫ് സഹിതം  അടുത്തുള്ള വി സ്റ്റോര്‍ സന്ദര്‍ശിച്ച് ഇസിം  ആക്ടീവാക്കാം. വി  ഇ-സിം  ഐഒഎസ്, ആന്‍ഡ്രോയിഡ്  സ്മാര്‍ട് ഫോണുകളില്‍ ലഭ്യമാണ്.

Tags:    
News Summary - Vi launches eSIM for prepay customers in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT