വെഡാഫോൺ-െഎഡിയയുടെ റീബ്രാൻഡഡ് വേർഷനായ 'വി.െഎ' പുതിയ കിടിലൻ ഡാറ്റാ പ്ലാൻ അവതരിപ്പിച്ചു. ലോക്ഡൗൺ കാലത്ത് വിദ്യാർഥികൾക്കും വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും ഗെയിമർമാർക്കുമായി അവതരിപ്പിച്ച പുതിയ ഡാറ്റാ പ്ലാനിൽ 100 ജിബി 4ജി ഡാറ്റയായിരിക്കും ലഭിക്കുക. 351 രൂപയുള്ള പുതിയ പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയുമുണ്ട്.
351 രൂപയുടെ ഡാറ്റാ പ്ലാനിെൻ ഏറ്റവം വലിയ പ്രത്യേകത 100 ജിബിക്ക് പ്രതിദിന പരിധിയില്ല എന്നതാണ്. ദിവസം രണ്ടോ ഒന്നരയോ ജിബി പരിധിയിൽ ഡാറ്റ ഉപയോഗിക്കുേമ്പാൾ അത് തീർന്നാൽ, അധികം ഡാറ്റ ലഭിക്കാനായി വീണ്ടും റീച്ചാർജ് ചെയ്യേണ്ടി വരുന്ന സാഹചര്യം ഇതിലൂടെ ഒഴിവാക്കാം. തടസ്സമില്ലാതെ ഉപയോക്താക്കൾക്ക് ഡാറ്റ പ്ലാൻ ആസ്വദിക്കാൻ കഴിയുമെന്ന് വി.െഎ ഉറപ്പു നൽകുന്നു.
പുതിയ ഡാറ്റാ പ്ലാനുകൾക്കൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ 4ജി നെറ്റ്വർക്ക് എന്ന അവകാശപ്പെടുന്ന ഗിഗാനെറ്റും പുറത്തിറക്കുമെന്ന് വി.െഎ പ്രഖ്യാപിച്ചു. ഒടിടി ഉള്ളടക്കങ്ങളും യുട്യൂബ് വിഡിയോകളും തടസ്സമില്ലാതെ ആസ്വദിക്കാനും സൂമിലും ഗൂഗ്ൾ മീറ്റിലും മികച്ച രീതിയിൽ വിഡിയോ കോളുകൾ ചെയ്യാനുമൊക്കെ മുമ്പത്തേക്കാൾ നന്നായി സാധിക്കുന്ന വിധത്തലുള്ളതാണ് പുതിയ നെറ്റ്വർക്കെന്നും വി.െഎ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.