ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഇൗ വർഷത്തെ ഇൻസ്റ്റാഗ്രാം സമ്പന്നരുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്. പട്ടികയിലെ ആദ്യ 30 സ്ഥാനങ്ങളിൽ ഇടം നേടിയ ഇന്ത്യക്കാരും അവരാണ്. കോഹ്‌ലി 19-ാം സ്ഥാനവും പ്രിയങ്ക 27-ാം സ്ഥാനവുമാണ് അലങ്കരിക്കുന്നത്. കഴിഞ്ഞ വർഷം 23-ാം സ്ഥാനത്തായിരുന്ന വിരാട് കോഹ്‌ലി ഇത്തവണ 19-ാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിന് കോഹ്‌ലിക്ക് കിട്ടുന്നത് 5 കോടിയാണ് (680,000 ഡോളർ). പട്ടികയിൽ 27-ാം സ്ഥാനത്തള്ള പ്രിയങ്കക്ക് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ഓരോ പ്രമോഷണൽ പോസ്റ്റിനും 403,000 ഡോളർ (ഏകദേശം 3 കോടി) ആണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം 19-ാം സ്ഥാനത്തായിരുന്നു പ്രിയങ്ക. വിരാട് കോഹ്‌ലിക്ക് ഇൻസ്റ്റാഗ്രാമിൽ 132 ദശലക്ഷം ഫോളോവേഴ്‌സും പ്രിയങ്ക ചോപ്രയ്ക്ക് 65 ദശലക്ഷം ഫോളോവേഴ്‌സുമാണുള്ളത്.
ഇൻസ്റ്റയിൽ 308 ദശലക്ഷം പിന്തുടർച്ചക്കാരുള്ള ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഒരു സ്പോൺസേഴ്ഡ് പോസ്റ്റിന് റൊണാൾഡോയ്ക്ക് കിട്ടുന്നത് 11.9 കോടി രൂപയാണ്. താരത്തിന് തൊട്ടുപിന്നിലുള്ളതാകെട്ട ഹോളിവുഡ് സൂപ്പർസ്റ്റാർ ഡ്വെയ്ൻ 'ദി റോക്ക്' ജോൺസണാണ്. 11.3 കോടിയാണ് അദ്ദേഹത്തിന് ഒരു പോസ്റ്റിന് ലഭിക്കുന്നത്. മൂന്നാമതുള്ള പോപ് ഗായിക അരിയാന ഗ്രാൻഡെക്ക് ലഭിക്കുന്നത് 11.2 കോടിരൂപയാണ്. കെയ്‌ലി ജെന്നർ, സെലെന ഗോമസ് എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഓരോ വർഷം ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടിക പുറത്തു വിടാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.