നിലവിലുള്ള ആൻഡ്രോയ്ഡ് സ്കിൻ ആയ ഫൺടച്ച് ഒഎസ്സിന് പകരമായി വിവോ അവതരിപ്പിച്ച 'ഒറിജിൻ ഒഎസ്' ഏതൊക്കെ ഫോണുകളിൽ എപ്പോൾ ലഭിക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള വിവോ ആരാധകർ. ഒടുവിൽ വിവോ തന്നെ അതുമായി ബന്ധപ്പെട്ട വിവരങ്ങളുമായി എത്തിയിരിക്കുകയാണ്. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വൈബോയിലാണ് അപ്ഡേറ്റ് റോഡ്മാപ്പ് കമ്പനി പുറത്തുവിട്ടത്.
വിവോയുടെ ഇറങ്ങാനിരിക്കുന്ന എക്സ്60 എന്ന മോഡലിൽ ആയിരിക്കും ആദ്യമായി ഒറിജിൻ ഒഎസ് എത്തുക. മൂന്ന് ബാച്ചുകളിലായി ചൈനയിലുള്ള മറ്റ് വിവോ ഫോൺ യൂസർമാർക്ക് ഒറിജിൻ ഒഎസ് അപ്ഡേറ്റുകളായി നൽകും. ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലുള്ളവർക്ക് എന്നാണ് അപ്ഡേറ്റ് എത്തുക എന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വരുന്ന ആഴ്ച്ചകളിൽ തന്നെ വിവരങ്ങൾ കമ്പനി നൽകും. താഴെ കൊടുത്ത ലിസ്റ്റിൽ പെട്ട ഫോണുകൾ ഉപയോഗിക്കുന്നവർക്ക് അപ്ഡേറ്റ് എന്തായാലും വൈകാതെ തന്നെ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.