വൊഡാഫോൺ ഐഡിയയുടെ ഡബിൾ ധമാക്ക; വിവിധ പ്ലാനുകളിൽ ആസ്വദിക്കാം ഇരട്ടി ഡാറ്റ

ഡബിൾ ഡാറ്റാ ഒാഫറടക്കമുള്ള പുതിയ കിടിലൻ ഡാറ്റാ പ്ലാനുകളുമായി വൊഡാഫോൺ-​െഎഡിയ (വി.​െഎ). 699 രൂപയുടെയും 299 രൂപയുടേയും 449 രൂപയുടെയേും പ്ലാനുകളിലാണ്​ ഇരട്ട ഡാറ്റ ലഭിക്കു. കുടെ 180 ദിവസം വാലിഡിറ്റിയുള്ള 1197 രൂപയുടെ മികച്ച പ്ലാനും​ വി.​െഎ അവതരിപ്പിച്ചിട്ടുണ്ട്​​.

699 രൂപയുടെ പ്ലാനിൽ 2 ജിബിയോടൊപ്പം അധിക ഡാറ്റയായി 2 ജിബി കൂടെ ലഭിക്കും. അതോടെ 84 ദിവസത്തേക്ക്​ ​പ്രതിദിനം നാല്​ ജിബി ഡാറ്റയാണ്​ ഉപയോക്​താക്കൾക്ക്​ ലഭിക്കുക. അതുപോലെ 299 രൂപയുടെ പ്ലാനിൽ 28 ദിവസത്തേക്ക്​ 4 ജിബി ഡാറ്റ പ്രതിദിനം ലഭിക്കും. 449 രൂപയുടെ പ്ലാനിൽ 56 ദിവസത്തേക്കാണ്​ 4 ജിബി ഡാറ്റ ലഭിക്കുക.

മറ്റൊരു ഒാഫർ 1197 രൂപയുടേതാണ്​. ഇൗ പ്ലാനിലൂടെ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് 180 ദിവസത്തേക്ക്​ അൺലിമിറ്റഡ് വോയിസ് കോളുകൾ ആസ്വദിക്കാം. കൂടെ ദിവസേന 1.5 ജിബി ഡാറ്റയും 100 എസ്​.എം.എസും ഉണ്ട്​. വി.​െഎയുടെ തന്നെ 365 ദിവസത്തേക്കുള്ള മറ്റൊരു പ്ലാൻ കൂടിയുണ്ട്​. ഒരുമിച്ച്​ ഉപയോഗിക്കാവുന്ന 24 ജിബി ഡാറ്റയോടൊപ്പം ഒരു വർഷത്തേക്ക്​ പരിധിയില്ലാതെ കോളുകൾ ചെയ്യാവുന്ന ഒാഫറാണിത്​. 



Tags:    
News Summary - Vodafone Idea Prepaid Plans With Double Data Offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT