കടത്തിൽ മുങ്ങി വൻ പ്രതിസന്ധിയിലൂടെയാണ് ഇന്ത്യയിലെ മുൻനിര ടെലികോം സേവനദാതാക്കളായ വൊഡാഫോൺ ഐഡിയ (വി.ഐ) മുന്നോട്ടുപോകുന്നത്. മാസങ്ങൾക്ക് മുമ്പ് കുറഞ്ഞ നിരക്കിൽ ഇന്ത്യയിലെ വരിക്കാർക്ക് വാരിക്കോരി ഡാറ്റയും മറ്റ് ഒാഫറുകളും നൽകിയിരുന്ന വൊഡാഫോൺ ഐഡിയ, നഷ്ടം നികത്താനായി സമീപകാലത്താണ് അവരുടെ റീചാർജ് പ്ലാനുകളുടെ നിരക്ക് ഗണ്യമായി കൂട്ടിയത്.
എന്നാൽ, അതൊന്നും കമ്പനിക്ക് യാതൊരുവിധ നേട്ടങ്ങളുമുണ്ടാക്കിയിട്ടില്ല എന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ഒരുപാട് നഷ്ടമുണ്ടാക്കുകയും ചെയ്തു. നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം വി.ഐയുടെ ആകെ നഷ്ടം 7,230.9 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4532.1 കോടിയായിരുന്നു നഷ്ടം. കമ്പനിയുടെ വരുമാനവും 10.80 ശതമാനം ഇടിഞ്ഞിട്ടുണ്ട്. 10894 കോടിയായിരുന്നു മുന്‍വര്‍ഷത്തെ വരുമാനം. അത് 9717 കോടി രൂപയായാണ് കുറഞ്ഞത്.
മറ്റ് ടെലികോം കമ്പനികൾക്കൊപ്പം അപ്രതീക്ഷിതമായിട്ടായിരുന്നു വി.ഐയും തങ്ങളുടെ പ്ലാനുകളുടെ നിരക്ക് വർധിപ്പച്ചത്. അതിലൂടെ വരിക്കാരിൽ നിന്നുള്ള പ്രതിമാസ വരുമാനം നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തിൽ വർധിച്ചിരുന്നു. 109 രൂപയിൽ നിന്നും 115 രൂപയായാണ് കൂടിയത്.
എന്നാൽ, റീച്ചാർജ് പ്ലാനുകളുടെ താരിഫ് കൂടിയതോടെ വരിക്കാർ കൂട്ടമായി വി.ഐ വിട്ടുപോകാൻ തുടങ്ങി. രണ്ട് കോടി ആളുകളാണ് മൂന്നാംപാദത്തിൽ മറ്റ് ടെലികോം സേവനങ്ങളിലേക്ക് ചേക്കേറിയത്. 26.98 കോടിയിൽ നിന്ന് 24.72 കോടിയായാണ് വരിക്കാർ കുറഞ്ഞത്. താരിഫ് ഉയർത്തിയതിലൂടെ വരുമാന വർധനവ് പ്രതീക്ഷിച്ച കമ്പനിക്കത് വലിയ തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.