ഉപഭോക്താക്കളോട് കെ.വൈ.സി (KYC) വിശദാംശങ്ങൾ പുതുക്കാൻ ആവശ്യപ്പെടുന്ന പുതിയ തട്ടിപ്പുകാരെ കുറിച്ചുള്ള മുന്നറിയിപ്പുമായി രാജ്യത്തെ മുൻനിര ടെലികോം സേവനദാതാവായ വൊഡാഫോൺ ഐഡിയ രംഗത്ത്. അതുമായി ബന്ധപ്പെട്ട് യൂസർമാർക്ക് അജ്ഞാത നമ്പറുകളില്‍ നിന്ന് കമ്പനിയുടെ പ്രതിനിധികളെന്ന വ്യാജേന എസ്.എം.എസുകളും കോളുകളും വരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും വി.ഐ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
കെ.വൈ.സി പുതുക്കിയില്ലെങ്കിൽ സിം ബ്ലോക്ക് ചെയ്യുമെന്ന ഭീഷണിയടക്കം തട്ടിപ്പുകാർ മുഴക്കുന്നതായും പരിശോധിക്കാനെന്ന പേരിൽ ഉപഭോക്താക്കളോട് സ്വകാര്യ വിവരങ്ങളും ആവശ്യപ്പെേട്ടാക്കാമെന്നും വി.ഐ അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
'കോള്‍ ചെയ്യുന്ന ആര്‍ക്കും നിങ്ങളുടെ കെ.വൈ.സി വിവരങ്ങള്‍ നല്‍കുകയോ അവരുമായി ഒ.ടി.പി നമ്പർ പങ്കു വെക്കുകയോ ചെയ്യരുത്. ഇത്തരം നമ്പറുകളിലേക്ക് തിരികെ വിളിക്കുകയോ മെസ്സേജായി ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്കു ചെയ്യാനോ പാടുള്ളതല്ല. വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് എന്തെങ്കിലും പങ്കുവെച്ചാൽ അത് നിങ്ങളുടെ ഡാറ്റ മോഷ്ടിക്കപ്പെടാൻ ഇടയാക്കിയേക്കും. വി.ഐയിൽ നിന്നുള്ള അറിയിപ്പുകൾ ViCARE എന്ന എസ്.എം.എസ് െഎഡിയിൽ നിന്ന് മാത്രമാണ് ലഭിക്കുക. ViCARE-ൽ നിന്നല്ലാത്ത അറിയിപ്പുകളും ലിങ്കുകളും അവഗണിക്കുക'. -വി.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.