ലോകകപ്പ്, ഐ.പി.എൽ, ലോക്സഭാ തെരഞ്ഞെടുപ്പ്... സംഭവബഹുലമായ വർഷമാണ് കടന്നുപോയത്. 2024ൽ ഇന്ത്യക്കാർ ഏറ്റവുമധികം കണ്ട വിഡിയോകളും റീലുകളുമെല്ലാം ഏതെല്ലാമാണെന്ന പട്ടിക പുറത്തുവിട്ടിരിക്കുകയാണ് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ യൂട്യൂബ്. വൈറൽ വിഡിയോകൾ മുതൽ ട്രെൻഡിങ്ങായ മ്യൂസിക് വരെ യൂട്യൂബ് പട്ടികപ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തിൽ യൂട്യൂബിന് ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ഐ.സി.സി ടി20 ലോകകപ്പുമായി ബന്ധപ്പെട്ട വിഡിയോകൾക്ക് ഇന്ത്യയിൽനിന്ന് മാത്രം ഏഴ് ബില്യൻ വ്യൂ ലഭിച്ചു. അനന്ത് അംബാനിയും വിവാഹവുമായി ബന്ധപ്പെട്ട വിഡിയോകളാണ് രണ്ടാമത് -6.5 ബില്യൻ വ്യൂ. പോയ വർഷം തരംഗമായ ‘മോയെ മോയെ’ ഗാനത്തിന് 4.5 ബില്യനാണ് ഇന്ത്യയിലെ വ്യൂ. രാജ്യവ്യാപകമായി സംഗീതപരിപാടികൾ സംഘടിപ്പിച്ച ദിൽജിത് ദൊസാഞ്ജുമായി ബന്ധപ്പെട്ട വിഡിയോകൾക്ക് 3.9 ബില്യൻ വ്യൂ ആണുള്ളത്. സമായ് റെയ്ന ആഗോള തലത്തിൽ 1.5 ബില്യൻ കാഴ്ചക്കാരെയും തന്‍റെ വിഡിയോകളിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.