വെർച്വൽ റിയാലിറ്റി അഥവ പ്രതീതി യാഥാർഥ്യം അതിന്റെ ഏറ്റവും പുതിയ തലങ്ങളിലേക്ക് കടന്നുകഴിഞ്ഞു. പഠനരംഗംമുതൽ വൈദ്യശാസ്ത്രരംഗം വരെ ഇന്ന് വെർച്വൽ റിയാലിറ്റിക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധിക്കും പിറകെയാണ്. ഇപ്പോൾ പുതിയൊരു വാർത്തകൂടി പുറത്തുവന്നിരിക്കുന്നു. ലോകത്തിന്റെ പല നഗരങ്ങളിലും വെർച്വൽ റിയാലിറ്റി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിനിമ തിയറ്ററുകൾ തുറന്നുകഴിഞ്ഞു എന്നതാണത്.
വിഡിയോ ഗെയിമുകളും പഠന സംവിധാനങ്ങളുമെല്ലാം ഇതിനോടകംതന്നെ വെർച്വൽ റിയാലിറ്റിയായി പലയിടത്തും എത്തിക്കഴിഞ്ഞതാണ്. ഇതിൽനിന്നെല്ലാം വളരെ വ്യത്യസ്തമാണ് വി.ആർ തിയറ്ററുകൾ എന്നാണ് ടെക് ലോകത്തുനിന്ന് പുറത്തുവരുന്ന വിവരം. വെർച്വൽ റിയാലിറ്റി തിയറ്ററുകൾ വഴി സിനിമ നിങ്ങളുടെ ജീവിതത്തിൽ നടക്കുന്നതുപോലെതന്നെ എക്സ്പീരിയൻസ് ചെയ്യാമെന്ന് ഇതിന് പിന്നിലുള്ളവർ പറയുന്നു. അതായത്, 360 ഡിഗ്രി ചലിക്കുന്ന ചെയറുകളായിരിക്കും തിയറ്ററിൽ ഉണ്ടാവുക. സിനിമയുടെ സ്വഭാവമനുസരിച്ച് ഈ ചെയറുകൾചലിച്ചുകൊണ്ടിരിക്കും. എന്തിനേറെ, പാചകം ചെയ്യുമ്പോഴുള്ള ഗന്ധം വരെ അനുഭവിക്കാനുള്ള പുത്തൻ സാങ്കേതിക വിദ്യയാണ് ഒരുങ്ങിയിരിക്കുന്നത്. വെർച്വൽ തിയറ്ററുകളിൽ സിനിമ കാണുമ്പോൾ നിങ്ങളും ആ സിനിമയിലെ ഒരു അംഗമായി മാറും. ആകാശത്തുകൂടി പാറിപ്പറക്കാനും പുഴയിൽ നീന്താനുമെല്ലാം ഈ തിയറ്ററുകൾ വെർച്വൽ ലോകത്ത് അവസരമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.