വാട്സ്ആപ് പേമെൻറ് സംവിധാനം കൂടുതൽ ലളിതമാക്കുന്നതിനായി ചാറ്റ് കംപോസറിൽ രൂപയുടെ അടയാളം ഉൾപ്പെടുത്താൻ കമ്പനി. രൂപയുടെ ചിഹ്നം നൽകിയ പ്രത്യേക ഐക്കണിൽ അമർത്തി സന്ദേശം അയക്കുന്നത്ര എളുപ്പത്തിൽ പണം അയക്കാനും സാധിക്കുമെന്ന് കമ്പനിയുടെ ഇന്ത്യയിലെ പേമെൻറ് വിഭാഗം മേധാവി മനേഷ് മഹാത്മെ പറഞ്ഞു.
ഇപ്പോൾ ബീറ്റാ വേർഷൻ ഉപയോഗിക്കുന്നവരിൽ ചിലർക്ക് മാത്രം ലഭ്യമായ ഫീച്ചർ ഒരാഴ്ചകൊണ്ട് എല്ലാ വാട്സ്ആപ്പ് യൂസർമാരിലേക്കും എത്തും. കംപോസറിലെ കാമറ ഉപയോഗിച്ച് ക്യു.ആർ കോഡ് സ്കാൻ ചെയ്യാനും സാധിക്കും. രാജ്യത്തെ 20 ദശലക്ഷം കടകളെ നിലവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.