ജനപ്രിയ സോഷ്യൽ മെസേജിങ് ആപ്പായ വാട്സ്ആപ്പ് അതിൻ്റെ വൺ-വേ ബ്രോഡ്കാസ്റ്റിങ് ടൂളായ ചാനൽസിൽ ഒന്നിലധികം പുതിയ ഫീച്ചറുകൾ പരീക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ ചാനലിൽ പുതിയൊരു ഫീച്ചർ കൊണ്ടുവന്നിരിക്കുകയാണ് മെറ്റ.
വാട്‌സ്ആപ്പ് ചാനലിന്റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. നിലവിൽ ചാനൽ തുടങ്ങിയതാരാണോ അയാൾക്ക് മാത്രമായിരുന്നു അതിന്റെ ഉടമസ്ഥാവകാശം. എന്തൊക്കെ അറിയിക്കണം, പങ്കുവെക്കണം എന്നതടക്കമുള്ള കാര്യങ്ങൾ അയാളിൽ നിക്ഷിപ്തമായിരുന്നു.
എന്നാൽ പുതിയ ഫീച്ചർ എത്തുന്നതോടെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറാം. വാട്‌സ്ആപ്പിന്റെ ഏറ്റവും പതിയ ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഈ ഓപ്ഷനുള്ളത്. ചാനൽ ഡിലീറ്റ് ചെയ്യാനുള്ള അധികാരവും ഉടമസ്ഥാവകാശം കൈമാറുന്ന വ്യക്തിക്ക് ലഭിക്കും. ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട ബീറ്റ ഉപയോക്താക്കൾക്കാണ് ഈ ഫീച്ചർ ലഭിക്കുക. വൈകാതെ എല്ലാവരിലേക്കും എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
നിലവിൽ നിരവധി ഫീച്ചറുകൾ വാട്സ്ആപ്പിൽ പരീക്ഷിക്കുന്നുണ്ട്. പുതിയ അപ്‌ഡേറ്റുകൾ വാട്ട്‌സ്ആപ്പിൻ്റെ ബീറ്റ പതിപ്പിൽ ലഭ്യമാണ്, ആപ്പിൻ്റെ സ്റ്റേബിൾ പതിപ്പ് ഉപയോഗിക്കുന്നവർക്കായി ഉടൻ തന്നെ ഫീച്ചറുകൾ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.