ജനപ്രിയ മെസ്സേജിങ് ആപ്പായ വാട്സ്ആപ്പിന്റെ ആൻഡ്രോയ്ഡ് പതിപ്പ് അടിമുടി മാറുന്നു. സമീപകാലത്തായി നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പിലേക്ക് എത്തിയത്. എന്നാൽ, ഇത്തവണ ആപ്പിന്റെ ഇന്റര്‍ഫെയ്‌സില്‍ തന്നെ മാറ്റം കൊണ്ടുവന്നിരിക്കുകയാണ് മെറ്റ. വാട്സ്ആപ്പിന്റെ നാവിഗേഷൻ ബാറിലാണ് വലിയൊരു മാറ്റം വരുത്തിയിരിക്കുന്നത്.
മുമ്പ് സ്ക്രീനിന് മുകളിലുണ്ടായിരുന്ന നാവിഗേഷൻ ബാർ ഇനിമുതൽ താഴെയായിരിക്കും സ്ഥാനം പിടിക്കുക. ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഇതിനകം പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചുകഴിഞ്ഞു. പുതിയ നാവിഗേഷന്‍ ബാര്‍ എളുപ്പം എല്ലാവർക്കും ഉപയോഗിക്കാനാവുമെന്നാണ് വാട്‌സാപ്പ് അവകാശപ്പെടുന്നത്. ഐ.ഒ.എസിന്റെ ശൈലി അനുസരിച്ചാണ് പുതിയ മാറ്റം.
ചാറ്റ്‌സ്, കോള്‍സ്, കമ്മ്യൂണിറ്റീസ്, സ്റ്റാറ്റസ് ടാബ് എന്നിവ വാട്‌സാപ്പ് വിന്‍ഡോയുടെ താഴേക്ക് മാറ്റാന്‍ പദ്ധതിയുണ്ടെന്ന് വാട്‌സാപ്പ് ഫീച്ചര്‍ ട്രാക്കര്‍ വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൂടെ പുതിയ സജസ്റ്റഡ് കോണ്‍ടാക്ട് എന്നൊരു ഫീച്ചറും വാട്‌സാപ്പ് അവതരിപ്പിക്കുന്നുണ്ട്. ചാറ്റ് ചെയ്യുന്നതിനായി കോണ്‍ടാക്റ്റുകള്‍ നിര്‍ദേശിക്കുന്നതിനുള്ള ഫീച്ചര്‍ ആണിത്. ആന്‍ഡ്രോയിഡിന്റെ 2.24.7.23 ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.