മെസ്സേജുകൾ സ്വയം അപ്രത്യക്ഷമാകാൻ ഇനി 24 മണിക്കൂറുകൾ മതി; പുതിയ ഓപ്‌ഷനുമായി വാട്​സ്​ആപ്പ്​

സിഗ്നൽ, ടെലിഗ്രാം പോലുള്ള ആപ്പുകളോടുള്ള മത്സരത്തി​െൻറ ഭാഗമായി വാട്​സ്​ആപ്പ്​ കഴിഞ്ഞ വർഷം നവംബറിലായിരുന്നു 'ഡിസപ്പിയറിങ്​ മെസ്സേജ്​' ഫീച്ചർ അവതരിപ്പിച്ചത്​. ഗ്രൂപ്പ്​ ചാറ്റുകളിലോ, പേഴ്​സണൽ ചാറ്റുകളിലോ ഇൗ ഫീച്ചർ ഒാണാക്കി വെച്ചാൽ, ഏഴ്​ ദിവസങ്ങൾ കൊണ്ട്​ യൂസർമാർ അയക്കുന്ന സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളും അപ്രത്യക്ഷമാകുന്നതായിരുന്നു അതി​െൻറ സവിശേഷത. എന്നാൽ, അതേ ഫീച്ചർ യൂസർമാർക്ക്​ വേണ്ടി കൂടുതൽ മികച്ചതാക്കാൻ ഒരുങ്ങുകയാണ്​ വാട്​സ്​ആപ്പ്​.

സ്വയം അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾക്ക്​ നേരത്തെ കമ്പനി നിശ്ചയിച്ച ഏഴ്​ ദിവസങ്ങളെന്ന കാലാവധി ഒരു ദിവസമാക്കി ചുരുക്കാൻ പോവുകയാണ്​. വാട്​സ്​ആപ്പി​െൻറ പുതിയ ഫീച്ചറുകളെ കുറിച്ചും മറ്റും വിവരങ്ങൾ നൽകുന്ന WABetaInfo ആണ്​ 24 മണിക്കൂർ ഒാപ്​ഷൻ ഡിസപ്പിയറിങ്​ മെസ്സേജസ്​ എന്ന ഫീച്ചറിലേക്ക്​ വാട്​സ്​ആപ്പ്​ ഉൾപ്പെടുത്താൻ പോകുന്നതിനെ കുറിച്ച്​ സൂചന നൽകിയിരിക്കുന്നത്​.


ഇനി മുതൽ അതേ ഫീച്ചറിൽ ഏഴ്​ ദിവസങ്ങൾക്ക്​ മുകളിലായി 24 മണിക്കൂർ എന്ന ഒാപ്​ഷൻ കൂടി വന്നേക്കും. ആൻഡ്രോയ്​ഡ്​ ​െഎ.ഒ.എസ്​ പ്ലാറ്റ്​ഫോമുകളിലേക്ക്​ ഭാവിയിൽ അപ്​ഡേറ്റായി ഇൗ സവിശേഷത നൽകും.

Tags:    
News Summary - WhatsApp going to Add a New ’24 Hours’ Option for Disappearing Messages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT