വിവിധ രാജ്യങ്ങളിലെ സർക്കാറുകൾക്ക് ചാരപ്പണി നടത്തിക്കൊടുക്കുന്ന ഇസ്രായേലി ചാര വിവരസാങ്കേതികവിദ്യ കമ്പനിയായ എൻ.എസ്.ഒയുടെ പെഗസസ് എന്ന ചാര സോഫ്റ്റ്‌വെയറാണ് ഇപ്പോൾ രാജ്യത്ത് ചർച്ചാവിഷയം. പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാർ, പ്രതിപക്ഷനേതാക്കൾ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ, ശാസ്ത്രജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ, മനുഷ്യാവകാശപ്രവർത്തകർ തുടങ്ങി 300ഓളം പേരുടെ ഫോൺ ഇസ്രായേൽ കമ്പനി ചോർത്തിയെന്നാണ് വെളിപ്പെടുത്തൽ. 'ദ വയർ' വാർത്ത പോർട്ടലാണ് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്.
സംഭവത്തിന് പിന്നാലെ വാട്സ്ആപ്പ് തലവനായ വിൽ കാത്കാർട്ട് പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ''എൻ.എസ്.ഒയുടെ അപകടകാരിയായ സ്പൈവെയർ ലോകമെമ്പാടും ഭയാനകമായ രീതിയിൽ മനുഷ്യാവകാശ ലംഘനങ്ങൾക്കായി ഉപയോഗിച്ചുവരികയാണ്, അത് അവസാനിപ്പിക്കണം." -അദ്ദേഹം ട്വീറ്റ് ചെയ്തു. എൻ.എസ്.ഒ ഗ്രൂപ്പിന് തടയിടാനും അവർക്കെതിരെ നടപടിയെടുക്കാനും കൂടുതൽ കമ്പനികളും സർക്കാരുകളും മുന്നോട്ട് വരേണ്ടതുണ്ടെന്നും' -കാത്കാർട്ട് കൂട്ടിച്ചേർത്തു.
വാട്സാപ്, ജിമെയിൽ, വൈബർ, ഫെയ്സ്ബുക്, സ്കൈപ്പ് തുടങ്ങി െഎമെസ്സേജിൽ അടക്കമുള്ള ചാറ്റുകൾ ഉൾപ്പെടെ ഒരു ഉപകരണത്തിലേക്ക് അയച്ചതും അതിൽ നിന്നുമുള്ള ചാറ്റുകളും തടസ്സപ്പെടുത്തൽ, ഫോണിന് സമീപമുള്ള പ്രവർത്തനം റെക്കോർഡ് ചെയ്യാനായി ഫോണിെൻറ ക്യാമറയും മൈക്രോഫോണും വിദൂരമായി ഓണാക്കൽ, ലക്ഷ്യമിടുന്ന വ്യക്തിയുടെ ലൊക്കേഷനും ചലനങ്ങളും ട്രാക്ക് ചെയ്യാനായി ജിപിഎസ് പ്രവർത്തനങ്ങൾ ചോർത്തി ഉപയോഗിക്കൽ തുടങ്ങി അതിസുരക്ഷിതമെന്ന് നാം കരുതുന്ന പലതും പെഗസസിന് എളുപ്പം ചെയ്യാൻ കഴിയും.
ഇന്ത്യയിൽ 40 മാധ്യമപ്രവർത്തകർ, മൂന്ന് പ്രമുഖ പ്രതിപക്ഷനേതാക്കൾ, ജുഡീഷ്യറിയിലെ ഒരു പ്രമുഖൻ, മോദി സർക്കാറിലെ രണ്ടു മന്ത്രിമാർ, ഇന്ത്യൻ സുരക്ഷ ഏജൻസികളുടെ നിലവിലുള്ളവരും വിരമിച്ചവരുമായ മേധാവികൾ, ഉദ്യോഗസ്ഥർ, വ്യവസായപ്രമുഖർ എന്നിവർ ഇൗ ഇസ്രായേലി സോഫ്റ്റ്വെയറിെൻറ ചാരവൃത്തിക്ക് ഇരയായതായാണ് 'ദ വയർ' പുറത്തുവിട്ടിരിക്കുന്നത്.
ഫോണിൽ സുഹൃത്തുക്കളും മറ്റുമയക്കുന്ന എല്ലാ ലിങ്കുകളും മറ്റൊന്നും ആലോചിക്കാതെ തുറന്നുനോക്കുന്നവരായിരിക്കും പലരും. ഫ്ലിപ്കാർട്ട്, ആമസോൺ പോലുള്ള ഷോപ്പിങ് ആപ്പുകളുടെ ഫെസ്റ്റിവൽ വിൽപ്പനകളുടെയും സമ്മാനങ്ങളുടെയും ലിങ്കുകൾ ലഭിക്കാത്ത വാട്സ്ആപ്പ് യൂസർമാർ കുറവായിരിക്കും. ഇത്തരം ലിങ്കുകളെ വെറും സ്പാമിങ് ലിങ്കുകളായി പലരും അവഗണിക്കാറുണ്ട്.
പെഗസസ് എന്ന മാൽവെയറിനെ ഇസ്രായേലി കമ്പനിയായ എൻ.എസ്.ഒ ടാർഗറ്റിെൻറ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നത് സ്പിയർ ഫിഷിങ് അല്ലെങ്കിൽ സോഷ്യൽ എൻജിനീയറിങ് പോലുള്ള വൈറസ് അടങ്ങിയ ലിങ്കുകൾ അയച്ചുകൊണ്ടുകൂടിയാണ്. അതുപോലെ വാട്സ്ആപ്പ് പോലുള്ള മെസ്സേജിങ് ആപ്പുകളുടെ പിഴവ് ഉപയോഗപ്പെടുത്തിയും പെഗാസസിനെ ഫോണുകളിൽ നുഴഞ്ഞുകയറ്റിക്കും. ഫോണിൽ കയറിക്കൂടിയാൽ പിന്നെ എല്ലാ ചാറ്റുകളും കോൾ വിവരങ്ങളും ലൊക്കേഷനുകളുമടക്കം സർവ്വ വിവരങ്ങളും ഹാക്കർമാരുടെ കൈയ്യിലെത്തും. ആൻഡ്രോയ്ഡിന് മാത്രമല്ല പെഗാസസ് ഭീഷണിയുള്ളത്, ഐഫോണുകളിലേക്ക് കടന്നും ഡാറ്റ ചോർത്താനുള്ള വിദ്യ എൻ.എസ്.ഒ സ്വായത്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.