വാട്സ്ആപ്പ് യൂസർമാർക്ക് സന്തോഷവാർത്ത. ആപ്പിൽ ‘ഡിസപ്പിയറിങ് വോയിസ് മെസ്സേജസ്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. പലരുടേയും ഇഷ്ട സവിശേഷതയായ ‘വ്യൂ വൺസ്’ എന്ന ഫീച്ചറിന് സമാനമാണിത്. ചിത്രങ്ങളും വിഡിയോകളും ഒരു തവണ മാത്രം കാണാൻ കഴിയുന്ന രീതിയിൽ ഗ്രൂപ്പിലും വ്യക്തിഗതമായും അയക്കാൻ അനുവദിക്കുന്ന ഫീച്ചറാണ് വ്യൂ വൺസ്. ഇനി മുതൽ ശബ്ദ സന്ദേശങ്ങളും അതുപോലെ അയച്ചുനൽകാം.
ഡിസപ്പിയറങ് ഫീച്ചർ ഓൺ ചെയ്ത് ശബ്ദ സന്ദേശമയച്ചാൽ, സ്വീകർത്താവിന് ഒരു തവണ മാത്രമേ അത് കേൾക്കാൻ സാധിക്കുകയുള്ളൂ. സ്വകാര്യത ആവശ്യമുള്ള വിവരങ്ങള്‍ ശബ്ദസന്ദേശമായി കൈമാറാന്‍ ഏറ്റവും ഉചിതമായ മാർഗമാണിത്. ഡിസപ്പിയറിങ് വോയ്‌സ് മെസേജിനൊപ്പം വ്യൂ വണ്‍സ് മെസേജുകള്‍ക്കൊപ്പം കാണുന്ന ' വണ്‍ ടൈം' ഐക്കണും കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ ഒരു തവണ മാത്രമേ അത് കേൾക്കാൻ സാധിക്കുകയുള്ളൂ എന്ന് സ്വീകർത്താവിന് മനസിലാക്കാൻ സാധിക്കും.
ദിവസങ്ങൾക്ക് മുമ്പ് വാട്സ്ആപ്പ് ‘സീക്രട്ട് കോഡ്’ എന്ന പ്രൈവസി ഫീച്ചർ പ്രഖ്യാപിച്ചിരുന്നു. നേരത്തെയുണ്ടായിരുന്ന ചാറ്റ് ലോക്ക് ഫീച്ചറിന് അധിക സുരക്ഷ നൽകുന്നതിനാണ് ‘സീക്രട്ട് കോഡ്’. ചാറ്റുകൾക്ക് പ്രത്യേക പാസ്വേഡ് സെറ്റ് ചെയ്യാൻ ഈ സംവിധാനം അനുവദിക്കും.
ലോക്ക്ഡ് ചാറ്റുകൾ ഹോം സ്ക്രീനിൽ നിന്ന് ഹൈഡ് ചെയ്യാനാണ് സീക്രട്ട് കോഡ് ഉപയോഗിക്കുന്നത്. ഒരു രഹസ്യ കോഡ് വാട്സ്ആപ്പിന്റെ സേർച് ബാറിൽ ടൈപ്പ് ചെയ്താൽ മാത്രമേ ലോക്ക് ചെയ്ത ചാറ്റുകൾ കാണാൻ സാധിക്കുകയുള്ളൂ. സീക്രട്ട് കോഡ് സെറ്റ് ചെയ്യുന്നത് വളരെ എളുപ്പമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.