‘വോയിസ് കോളിൽ’ കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ്

കേവലം സന്ദേശമയക്കാൻ വേണ്ടി മാത്രമാണോ ആളുകൾ ഇപ്പോൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നത്..? നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് മെറ്റയുടെ മെസ്സേജിങ് ആപ്പ്. വാട്സ്ആപ്പിൽ ദിനേനെയെന്നോണം പുത്തൻ ഫീച്ചറുകളുമെത്തുന്നുണ്ട്. ഇപ്പോഴിതാ, ‘വോയിസ് കോളിൽ’ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്.

‘വാട്സ്ആപ്പിലെ വോയിസ് കോൾ സംവിധാനം ഏറെ ജനപ്രിയമാണ്. നിരന്തരം അതുപയോഗിക്കുന്നവർ ഒരുപാടുണ്ട്. ചിലരെ വാട്സ്ആപ്പ് കോളിലൂടെയല്ലാതെ വിളിച്ചാൽ കിട്ടില്ല. സ്ഥിരമായി വാട്സ്ആപ്പ് കോളിങ് സംവിധാനം ഉപയോഗിക്കുന്നവർക്ക് വളരെ ഉപകാരപ്രദമാകുന്ന ഫീച്ചറാണ് അവതരിപ്പിക്കുന്നത്.

വാട്സ്ആപ്പിൽ നിങ്ങൾ സ്ഥിരമായി വിളിക്കുന്ന കോൺടാക്ടുകളെ ‘ഫേവറൈറ്റായി’ സജ്ജീകരിക്കാനുള്ള ഓപ്ഷനാണ് പരീക്ഷിക്കുന്നത്. കോൺടാക്‌റ്റ് ലിസ്റ്റിൽ ചുറ്റിക്കറങ്ങുന്നതിന് പകരം ഒറ്റ ടാപ്പിലൂടെ ഏറ്റവും ഇഷ്ടപ്പെടുന്നവരെ കോൾ ചെയ്യാം.

ചുവടെയുള്ള സ്ക്രീൻഷോട്ടിൽ കാണുന്നത് പോലെ, നിങ്ങൾക്ക് കോൺടാക്റ്റുകൾ തിരയാനും നിങ്ങളുടെ ഫേവറൈറ്റ് ലിസ്റ്റിൽ അവരുടെ പേരുകൾ ചേർക്കാനും കഴിയും. അങ്ങനെ സെറ്റ് ചെയ്യുന്ന കോൺടാക്റ്റുകൾ കോൾസ് ടാബിൻ്റെ മുകളിൽ ദൃശ്യമാകും. അതിൽ ടാപ് ചെയ്ത് നേരിട്ട് അവരെ കോൾ ചെയ്യാം.


വാട്സ്ആപ്പ് ഹോമിൽ ചില ചാറ്റുകൾ പിൻ ചെയ്ത് വെക്കാനുള്ള ഫീച്ചറിന് സമാനമാണിത്. നിലവിൽ കോൾസ് ടാബിൽ നിങ്ങൾ ചെയ്യുന്ന കോളുകളുടെ വിവരങ്ങൾ മാത്രമാണ് ദൃശ്യമാകുന്നത്. പുതിയ ഫീച്ചർ വരുന്നതോടെ ഇഷ്ടമുള്ള നമ്പറുകൾ ഇത്തരത്തിൽ ഏറ്റവും മുകളിലായി കാണാൻ കഴിയും.

WABetaInfo-യുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, iOS-നുള്ള WhatsApp ബീറ്റ #24.3.10.70 പതിപ്പിൽ, പ്രിയപ്പെട്ട കോൺടാക്റ്റുകൾ സജ്ജീകരിക്കാനുള്ള ഫീച്ചർ പരീക്ഷിക്കുകയാണ്. ഈ ഫീച്ചർ നിലവിൽ ബീറ്റ ബിൽഡുകളിൽ പോലും ലഭ്യമാക്കിയിട്ടില്ല, വൈകാതെ അവതരിപ്പിച്ചേക്കും. 

Tags:    
News Summary - WhatsApp Introduces Feature to Easily Call Your Preferred Contacts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT