അതെ..! ഒടുവിൽ വാട്സ്ആപ്പും 'മെസ്സേജ് റിയാക്ഷൻ' ഫീച്ചർ അവരുടെ ആപ്പിൽ അവതരിപ്പിക്കാൻ പോവുകയാണ്. ഫേസ്ബുക്ക് മെസ്സെഞ്ചറിലും ഐ-മെസ്സേജിലും ട്വിറ്റർ, ഇൻസ്റ്റാഗ്രാം ഡി.എമ്മുകളിലും മുമ്പേ ഉണ്ടായിരുന്നതാണീ ഫീച്ചർ. ഇമോജികൾ ഉപയോഗിച്ച് സന്ദേശങ്ങൾക്കുള്ള (ടെക്സ്റ്റ്, ചിത്രങ്ങൾ, വിഡിയോകൾ) പ്രതികരണങ്ങളറിയിക്കാൻ യൂസർമാരെ അനുവദിക്കുന്ന സവിശേഷതയാണ് 'മെസ്സേജ് റിയാക്ഷൻ'.
സ്നേഹം പ്രകടമാക്കാൻ ഉപയോഗിക്കുന്ന ഹാർട്ട് ഇമോജി, ദേഷ്യം പ്രകടിപ്പിക്കാനുള്ള ആൻഗ്രി ഇമോജി, ചിരി, സങ്കടം, ലൈക്, തുടങ്ങിയ ഇമോജികളാണ് മെസ്സേജ് റിയാക്ഷനുകളിൽ പൊതുവേ ലഭ്യമാകുന്നത്. എന്നാൽ, വാട്സ്ആപ്പിലേക്ക് അവയെത്തുേമ്പാൾ എങ്ങനെയായിരിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. എന്നാൽ, ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണെന്ന് WABetaInfo സ്ഥിരീകരിച്ചിട്ടുണ്ട്.
മെസ്സേജ് റിയാക്ഷനുമായി ബന്ധപ്പെട്ട ഒരു സന്ദേശമടങ്ങിയ സ്ക്രീൻഷോട്ട് WABetaInfo ബ്ലോഗിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ''നിങ്ങൾക്ക് ഒരു റിയാക്ഷൻ ലഭിച്ചു. അത് കാണാൻ നിങ്ങളുടെ WhatsApp പതിപ്പ് അപ്‌ഡേറ്റ് ചെയ്യുക. " -എന്നാണ് സ്ക്രീൻഷോട്ടിലെ സന്ദേശത്തിൽ പറയുന്നത്. സ്വീകർത്താവിന് അവരുടെ വാട്ട്‌സ്ആപ്പ് പതിപ്പിൽ പുതിയ ഫീച്ചർ ലഭിക്കാത്ത സാഹചര്യങ്ങളിലാണ് ഇത്തരം സന്ദേശങ്ങൾ പ്രദർശിപ്പിക്കാറുള്ളത്. എന്തായാലും ഇത് വാട്സ്ആപ്പിൽ 'മെസ്സേജ് റിയാക്ഷൻ' സൗകര്യം വരുന്നതായുള്ള സൂചനയാണ് നൽകുന്നത്. നിലവിൽ ബീറ്റാ വേർഷൻ ഉപയോഗിക്കുന്നവർക്ക് ഫീച്ചർ വരും ആഴ്ച്ചകളിൽ തന്നെ ലഭിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.