ജനപ്രിയ സന്ദേശമയയ്‌ക്കൽ ആപ്പായ വാട്ട്‌സ്ആപ്പ് പുതിയ ഫീച്ചറിന്‍റെ പണിപ്പുരയിലാണ്. സന്ദേശങ്ങൾ അയച്ച് മാസങ്ങൾക്ക് ശേഷവും അത് ഡിലീറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ സവിശേഷത. ഇനി സമയത്തെക്കുറിച്ചോർത്ത് വിഷമിക്കാതെ യൂസർമാർക്ക് അബദ്ധത്തിൽ അയച്ചുപോയ സന്ദേശങ്ങൾ ഇല്ലാതാക്കാം.
WaBetaInfo പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, "ഡിലീറ്റ് ഫോർ എവരിവൺ" എന്ന ഫീച്ചർ ഉപയോഗിക്കുന്നതിനുള്ള സമയ പരിധി അനിശ്ചിതകാലത്തേക്ക് ഉയർത്തിയേക്കാം. അവർ പങ്കുവെച്ച ചിത്രത്തിൽ, രണ്ട് മാസം മുമ്പ് അയച്ച സന്ദേശം ഉപയോക്താവിന് ഡിലീറ്റ് ചെയ്യാൻ കഴിഞ്ഞതായി നമുക്ക് കാണാൻ കഴിയും.
2017-ലായിരുന്നു 'ഡിലീറ്റ് ഫോർ എവരിവൺ' ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചത്. തുടക്കത്തിൽ മെസ്സേജ് അയച്ച് ഏഴ് മിനിറ്റുകൾക്കുള്ളിൽ മാത്രമേ അത് ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഒരുമണിക്കൂർ കഴിഞ്ഞ് നീക്കം ചെയ്യാനുള്ള ഓപ്ഷൻ വാട്സ്ആപ്പ് കൊണ്ടുവരികയായിരുന്നു. എന്നാലിപ്പോൾ, സന്ദേശം ലഭിച്ചയാളുടെയും അയച്ചയാളുടെയും ചാറ്റ്ബോക്സുകളിൽ നിന്ന് മെസ്സേജുകൾ എപ്പോൾ വേണമെങ്കിലും നീക്കം ചെയ്യാനുള്ള സംവിധാനമാണ് വാട്സ്ആപ്പ് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.