സന്ദേശം ആദ്യം പോസ്റ്റ്​ ചെയ്​തയാളെ വാട്​സ്​ആപ്പ്​ എന്തായാലും കണ്ടെത്തണം; കോടതിയിൽ ഐടി നിയമത്തെ ന്യായീകരിച്ച്​ കേന്ദ്രം

കേന്ദ്ര സർക്കാരി​െൻറ പുതിയ ഐടി നിയമങ്ങളിലെ ഏറെ വിവാദമായ ആവശ്യങ്ങളിലൊന്നായിരുന്നു വാട്‌സാപ്പ്​ അടക്കമുള്ള സന്ദേശയമക്കൽ ആപ്പുകളിൽ പ്രചരിക്കുന്ന വിവരങ്ങൾ ആദ്യം പോസ്റ്റ്​ ചെയ്​തയാളെ അതാത്​ ആപ്പുകൾ തന്നെ കണ്ടെത്തണമെന്നത്​. എന്നാൽ, ഇക്കാര്യത്തിൽ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വാദിച്ചു. ഇൗ ആവശ്യത്തി​െൻറ നിയമ സാധുതയെ ന്യായീകരിച്ച​ കേന്ദ്രം, വ്യാജ വാർത്തകളുടെയും കുറ്റകൃത്യങ്ങളുടെയും ഭീഷണി തടയുന്നതിന്​ സന്ദേശം ആദ്യം അയച്ചയാളെ വെളിപ്പെടുത്തേണ്ടതുണ്ടെന്നും കോടതിയോട്​ പറഞ്ഞു. 

അതേസമയം, സുരക്ഷിതമായ ഒരു സൈബറിടം ഒരുക്കണമെങ്കിൽ, കേന്ദ്രത്തി​െൻറ ഇൗ ആവശ്യം നടപ്പിലാക്കാൻ കഴിയില്ലെന്നാണ്​ വാട്​സ്​ആപ്പ്​ വാദിച്ചത്. കേന്ദ്രം പറയുന്ന രീതിയില്‍ നീങ്ങിയാൽ വാട്‌സാപ്പിലുള്ള എൻഡ്​ - ടു - എൻഡ്​ എൻപ്ഷന്‍ തകര്‍ക്കേണ്ടി വരുമെന്നും അത്​ ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറലാകുമെന്നും വാട്സാപ്പിനായി ഹാജരായവര്‍ കോടതിയോട്​ വിശദീകരിച്ചു.

ലോകമെമ്പാടുമുള്ള യൂസർമാരുടെ ഡാറ്റ ശേഖരിച്ച് വാട്‌സാപ്പും ഫെയ്‌സ്ബുക്കും അതുപയോഗിച്ച് പണമുണ്ടാക്കുന്നതായി ഐടി മന്ത്രാലയം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആരോപിച്ചു. ഉപയോക്താക്കളുടെ വിവരങ്ങൾ ഉപയോഗിച്ച്​ പണമുണ്ടാക്കുന്ന ഇവര്‍ക്ക് ഉപയോക്താക്കളുടെ സ്വകാര്യതയെക്കുറിച്ചു പറയാന്‍ അവകാശവുമില്ലെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.

Tags:    
News Summary - WhatsApp must Trace Originator of Message Centre in HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT