വമ്പൻ ഫ്ലോപ്പായി 'വാട്​സ്​ആപ്പ്​ പേ'; ആളെ പിടിക്കാൻ പുതിയ കുറുക്കുവഴിയുമായി വാട്​സ്​ആപ്പ്​

വർഷങ്ങളായുള്ള നിരവധി പ്രതിസന്ധികൾക്ക്​ ശേഷം കഴിഞ്ഞ നവംബറിലായിരുന്നു വാട്​സ്​ആപ്പ്​ യു.പി.ഐ പിന്തുണയുള്ള വാട്​സ്​ആപ്പ്​ പേ ഇന്ത്യയിൽ അവതരിപ്പിച്ചത്​. രാജ്യത്തെ മുൻനിര ഡിജിറ്റൽ പേയ്​മെൻറ്​ ആപ്പുകളായ ഫോൺപേ, ഗൂഗ്​ൾ പേ, പേടിഎം തുടങ്ങിയവയോടായിരുന്നു അമേരിക്കൻ ടെക്​ ഭീമ​െൻറ മത്സരം. എന്നാൽ, സജീവ ഉപയോക്താക്കളുടെ കാര്യത്തിൽ ഇന്ത്യയിൽ വാട്​സ്​ആപ്പി​െൻറ പേയ്‌മെൻറ്​ സേവനത്തിന് കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിട്ടില്ല.

വളർച്ച നേടാൻ സാധിച്ചില്ലെന്ന്​ മാത്രമല്ല, ഒാരോ മാസങ്ങൾ കഴിയും തോറും വാട്​സ്​ആപ്പ്​ പേ യൂസർമാരുടെ എണ്ണത്തിൽ വലിയ കുറവ്​ നേരിട്ടുകൊണ്ടിരുന്നു. ഇടപാടുകളുടെ എണ്ണം ഡിസംബറിൽ 0.81 ദശലക്ഷമായിരുന്നിടത്ത്​ നിന്ന് ജനുവരിയിൽ 0.56 ദശലക്ഷമായി കുറഞ്ഞു. ഈ ജൂലൈയിൽ അത്​ 0.47 ദശലക്ഷമായും കുറഞ്ഞിട്ടുണ്ട്​.

ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച യു.പി.ഐ പേയ്​മെൻറ്​ സംവിധാനത്തെ രക്ഷിച്ചെടുക്കുന്നതായി വാട്ട്‌സ്ആപ്പ് പുതിയ കുറുക്കുവഴിയുമായി എത്തിയിരിക്കുകയാണ്​. ചാറ്റ്​ വിൻഡോയിൽ പുതിയ പേയ്​മെൻറ്​ ഷോർട്ട്​കട്ട്​ ചേർത്തുകൊണ്ടാണ്​ വാട്​സ്​ആപ്പ്​ യൂസർമാരെ ആകർഷിക്കാൻ ഉദ്ദേശിക്കുന്നത്​.

ചാറ്റ്​ വിൻഡോയിലെ മെനു തുറന്നാൽ മാത്രം കാണാൻ സാധിച്ചിരുന്ന പേയ്​മെൻറ്​ എന്ന ഒാപ്​ഷൻ യൂസർമാരുടെ ശ്രദ്ധ ലഭിക്കുന്ന​ ഭാഗത്തേക്ക്​ മാറ്റി സ്ഥാപിക്കുകയാണ്​ വാട്​സ്​ആപ്പ്​. നേരത്തെ, ഇമോജി, കാമറ, ചാറ്റ്​ മെനു, മൈക്ക്​ തുടങ്ങിയവ മാത്രമായിരുന്നു ചാറ്റ്​ വിൻഡോയിലുണ്ടായിരുന്നത്​. ഇനി പേയ്​മെൻറ്​ ഷോർട്ട്​കട്ടും വിൻഡോയിൽ സ്ഥാനം പിടിച്ചേക്കും.


പരീക്ഷണമെന്ന നിലയിൽ ഇപ്പോൾ ബീറ്റ ടെസ്റ്ററുകൾക്കായി മാത്രം അവതരിപ്പിച്ചിരിക്കുന്ന ഫീച്ചർ, വൈകാതെ എല്ലാവരിലേക്കുമെത്തും. ആപ്പി​െൻറ ബീറ്റ വേർഷൻ 2.21.17.19 -ലേക്ക്​ അപ്​ഡേറ്റ്​ ചെയ്​തവർക്കാണ്​ ഫീച്ചർ ലഭിക്കുക. വലിയ പ്രതിസന്ധിയിലൂടെ മുന്നോട്ടുപോകുന്ന വാട്​സ്​ആപ്പ്​ പേ സംവിധാനം പുതിയ കുറുക്കുവഴിയിലൂടെയെങ്കിലും പച്ചപിടിക്കുമെന്ന പ്രതീക്ഷയിലാണ്​ വാട്​സ്​ആപ്പ്​. 

Tags:    
News Summary - WhatsApp Starts Testing New Payment Shortcut on Android

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT