ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പുകളിൽ ഒന്നാണ് വാട്സ്ആപ്പ്. ആൻഡ്രോയ്ഡ് - ഐ.ഒ.എസ് പ്ലാറ്റ്‌ഫോം വ്യത്യാസമില്ലാതെ, സ്മാർട്ട്ഫോൺ യൂസർമാർ വ്യാപകമായി വാട്സ്ആപ്പിനെ ഉപയോഗപ്പെടുത്തുന്നുണ്ട്. എല്ലാ വർഷവും പല ഫോണുകളിൽ വാട്സ്ആപ്പ് അവരുടെ സേവനം അവസാനിപ്പിക്കാറുണ്ട്.
പഴയ ഓപറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഫോണുകൾക്ക് തുടർന്നും സപ്പോർട്ട് കൊടുക്കൽ ബുദ്ധിമുട്ടാകുന്നതോടെയാണ് മെറ്റയുടെ കീഴിലുള്ള ഇൻസ്റ്റന്റ് സന്ദേശമയക്കൽ ആപ്പ് സേവനം നിർത്തുന്നത്. 2022 അവസാനിക്കാനിരിക്കെ വാട്സ്ആപ്പ് വിവിധ കമ്പനികളുടെ ചില മോഡൽ ഫോണുകളിൽ സേവനം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അതിൽ പെടുന്ന 49 ഫോണുകളുടെ ലിസ്റ്റും അവർ പുറത്തുവിട്ടുകഴിഞ്ഞു.
ഡിസംബർ 31 മുതൽ അത്രയും ഫോണുകളിൽ വാട്‌സ് ആപ്പ് ഉപയോഗിക്കാൻ കഴിയില്ല. ആൻഡ്രോയിഡ് ഫോണുകളും ഏതാനും ഐഫോൺ മോഡലുകളിലും ലിസ്റ്റിലുണ്ട്. ഫോണുകൾക്ക് നൽകിവരാറുള്ള ഗൂഗിൾ സുരക്ഷാ അപഡേറ്റുകൾ കാലങ്ങളായി നിലച്ചത് കൊണ്ടാണ് പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മോഡലുകളിൽ നിന്ന് സേവനം പിൻവലിക്കുന്നതെന്ന് കമ്പനി വിശദീകരിക്കുന്നു.
കൂടാതെ, ഫോണുകളുടെ ടെക്‌നോളജിയും സോഫ്റ്റ്വെയറും നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെന്നും, അതിനാൽ ഞങ്ങൾ പിന്തുണയ്ക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റങ്ങളെ ഞങ്ങൾ പതിവായി അവലോകനം ചെയ്യുകയും അപ്ഡേറ്റുകൾ നടത്തുകയും ചെയ്യുന്നുണ്ടെന്നും വാട്ട്സ്ആപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.