മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് സംഗീതാസ്വാദകർക്കായി കിടിലനൊരു ഫീച്ചറുമായി എത്താൻ പോവുകയാണ്. സുഹൃത്തുക്കളുമൊന്നിച്ച് ഇഷ്ടഗാനം കേട്ടിരിക്കുന്നത് ഏറെ രസകരമല്ലേ... പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന നിങ്ങളുടെ ചങ്ങാതിമാരുമായി സൊറ പറയാൻ ഗ്രൂപ്പ് വിഡിയോ കോൾ ചെയ്യുമ്പോൾ അതിനൊപ്പം ഇനി മ്യൂസിക്കും ആസ്വദിക്കാം.
അതിനായി ആപ്പിളിന്റെ ‘ഷെയർ പ്ലേ’ക്ക് സമാനമായ ‘മ്യൂസിക് ഷെയറിങ്’ ഫീച്ചറാണ് വിഡിയോ കോളുകളിൽ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഫേസ്‌ടൈം കോളുകൾക്കിടയില്‍ പാട്ടുകള്‍ ഒന്നിച്ചിരുന്ന് കേള്‍ക്കാന്‍ അനുവദിക്കുന്ന ഫീച്ചറാണ് ആപ്പിളിന്റെ ഷെയര്‍ പ്ലേ. അതുപോലെ വാട്സ്ആപ്പ് വിഡിയോ കോളുകൾക്കിടയിൽ മ്യൂസിക് ഓഡിയോ പങ്കിടാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ സവിശേഷത.
വിഡിയോ കോളുകളിലെ സ്‌ക്രീൻ ഷെയറിങ് ഫീച്ചർ ഉപയോഗിച്ചുള്ള ഓഡിയോ പങ്കിടലാണല ത്. നിലവിൽ ബീറ്റ സ്റ്റേജിലുള്ള ഈ ഫീച്ചർ വിഡിയോ കോളുകളിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂ, ഓഡിയോ കോളുകളിൽ ലഭ്യമാകില്ല, മാത്രമല്ല, വിഡിയോ കോളിൽ വിഡിയോ ഓഫാക്കിയാലും അത് പ്രവർത്തിക്കില്ല. സംഗീതം മാത്രമല്ല, എന്ത് തരത്തിലുള്ള ഓഡിയോകളും ഇത്തരത്തിൽ ആസ്വദിക്കാം. ഉദാഹരണത്തിന്, വിഡിയോ കോളിൽ നിങ്ങൾക്ക് ഇഷ്ടമുള്ള പോഡ്കാസ്റ്റ് പ്ലേ ചെയ്ത്, അതുമായി ബന്ധപ്പെട്ട് ചങ്ങാതിമാരുമായി ചർച്ച നടത്താം.
വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ 2.23.26.18 വേര്‍ഷനിലാണ് ഈ സംവിധാനമുള്ളത്. എന്നാല്‍ ഇത് ബീറ്റാ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കിത്തുടങ്ങിയിട്ടില്ല. വൈകാതെ ബീറ്റ യൂസർമാർക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഫീച്ചർ നൽകിയേക്കും. പിന്നാലെ എല്ലാവർക്കും മ്യൂസിക് ഷെയറിങ് ആസ്വദിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.