എന്താണ് വാട്സ്ആപ്പിലെ പുതിയ ‘കെപ്റ്റ് മെസ്സേജസ്’..?; അറിയാം...

വാട്‌സ്ആപ്പ് 2021 നവംബറിലായിരുന്നു ‘ഡിസപ്പിയറിങ് മെസ്സേജ്’ ഫീച്ചര്‍ അവതരിപ്പിച്ചത്. ഗ്രൂപ്പ് ചാറ്റുകളിലോ, പേഴ്‌സണല്‍ ചാറ്റുകളിലോ ഈ ഫീച്ചര്‍ ഓണാക്കി വെച്ചാല്‍, ഒരു സമയപരിധിക്കുള്ളിൽ യൂസര്‍മാര്‍ അയക്കുന്ന സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളും അപ്രത്യക്ഷമാകുമെന്നതായിരുന്നു അതിന്റെ സവിശേഷത. അതിനായി 24 മണിക്കൂർ മുതൽ 90 ദിവസങ്ങൾ വരെയുള്ള സമയപരിധി നമുക്ക് സെറ്റ് ചെയ്യാം. ചാറ്റുകൾ കുമിഞ്ഞുകൂടുന്നതിൽ നിന്ന് യൂസർമാരെ സഹായിക്കുന്നതിനും സ്വകാര്യ സുരക്ഷയ്ക്കുമായാണ് വാട്സ്ആപ്പ് ‘ഡിസപ്പിയറിങ് മെസ്സേജസ്’ അവതരിപ്പിച്ചത്.

എന്നാൽ, ഡിസപ്പിയറിങ് മെസ്സേജസ് എന്ന ഫീച്ചറിൽ യൂസർമാർക്ക് കൂടുതൽ നിയന്ത്രണം നൽകാൻ പോവുകയാണ് വാട്സ്ആപ്പ്. അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ സേവ് ചെയ്യാൻ വാട്ട്‌സ്ആപ്പ് ഉടൻ ഉപയോക്താക്കളെ അനുവദിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

മെറ്റയുടെ (META) ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോം നിലവിൽ “കെപ്റ്റ് മെസേജസ് (kept messages)” എന്ന സവിശേഷത പരീക്ഷിച്ചുവരികയാണ്. ‘ഡിസപ്പിയറിങ് മെസ്സേജസ്’ ഓണാക്കി വെച്ചാൽ അപ്രത്യക്ഷമാകുന്ന ചാറ്റ് താൽക്കാലികമായി സേവ് ചെയ്യാനും പ്രസ്തുത സന്ദേശം കാലഹരണപ്പെട്ടാലും (എല്ലാവർക്കും വേണ്ടി) അത് അതേപടി നിലനിർത്താനും പുതിയ ഫീച്ചർ, ആരെയും അനുവദിക്കും.

അതേസമയം, കെപ്റ്റ് മെസ്സേജുകൾ’ മറ്റ് ചാറ്റുകളിൽ നിന്ന് വേർതിരിച്ചറിയാൻ അതിന്റേതായ ദൃശ്യ സൂചകം അല്ലെങ്കിൽ ബുക്മാർക് ഉണ്ടായിരിക്കുന്നതാണ്. ചാറ്റിൽ നിന്ന് അവ സ്വയമേവ ഇല്ലാതാക്കപ്പെടില്ല, അവ കാലഹരണപ്പെട്ടതിന് ശേഷവും എല്ലാവർക്കും ദൃശ്യമാകും. എന്നാൽ, അവ സൂക്ഷിക്കാതിരിക്കാനുള്ള ഓപ്ഷനും യൂസർമാർക്ക് തിരഞ്ഞെടുക്കാം. പരീക്ഷണഘട്ടത്തിലുള്ള ഈ ഫീച്ചർ വൈകാതെ യൂസർമാരിലേക്ക് എത്തും.

Tags:    
News Summary - WhatsApp users soon be able to save disappearing messages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.