മെറ്റയുടെ മെസേജിങ് ആൻഡ് കാളിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഉപയോഗിക്കാത്ത സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. കോടിക്കണക്കിന് ഉപയോക്താക്കളാണുള്ള വാട്സ്ആപ്പ് ഇടക്കിടെ അപ്ഡേഷനുകൾ കൊണ്ടുവരാറുമുണ്ട്. എന്നാൽ എല്ലാ അപ്ഡേഷനും എല്ലാ ഫോണിലും ലഭിക്കില്ല. അതിനാൽ തന്നെ യൂസർ എക്സ്പീരിയൻസ് പുതിയ തലത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ പഴയ തലമുറ ഫോണിൽ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്.
പുതുവർഷ ദിനമായ ജനുവരി ഒന്നു മുതൽ 20ലേറെ ആൻഡ്രോയിഡ് ഫോണുകളിൽ വാട്സ്ആപ്പ് നിശ്ചലമാകും. ആൻഡ്രോയിഡ് കിറ്റ്കാറ്റ് അല്ലെങ്കിൽ അതിനു മുമ്പത്തെ ഓപറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിലാണ് വാട്സ്ആപ് സേവനം അവസാനിക്കുന്നത്. വാട്സ്ആപ്പിനു പുറമെ മറ്റ് മെറ്റ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയും ഈ ഫോണുകളിൽ പ്രവർത്തന രഹിതമാകുമെന്നാണ് വിവരം. എച്ച്.ടി.സി, എൽ.ജി ഉൾപ്പെടെ വർഷങ്ങൾക്കു മുമ്പ് ഉൽപാദനം നിർത്തിയ ഫോണുകളും ഇക്കൂട്ടത്തിലുണ്ടെന്നതാണഅ രസകരമായ കാര്യം.
പത്ത് വർഷത്തിലേറെ പ്രായമായ എല്ലാ ഫോണുകളിലും വാട്സ്ആപ്പ് പ്രവർത്തനം നിർത്തില്ല. അഞ്ചോ ആറോ വർഷം പഴക്കമുള്ളഴയിൽ പഴയതുപോലെ തുടരാനും സാധ്യതയുണ്ട്. വാട്സ്ആപ്പ് സേവനം അവസാനിപ്പിക്കുന്ന പ്രധാന സ്മാർട്ട്ഫോണുകളുടെ പട്ടികയാണ് ചുവടെ. നിങ്ങളുടെ ഫോൺ ഇതിലുണ്ടോ എന്ന് പരിശോധിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.